Monday, December 25, 2017
Saturday, December 16, 2017
Saturday, December 2, 2017
Saturday, November 25, 2017
Wednesday, November 22, 2017
മലയാളത്തിളക്കം
എൽ.പി.വിഭാഗം
പരിശീലനം
മലയാളത്തിളക്കം എൽ.പി വിഭാഗത്തിൽ ഉടൻ നടത്തുന്നതിനു വേണ്ടി സി.ആർ.സി.തലത്തിൽ അധ്യാപകർക്ക് നവംബർ 23, 24 തീയ്യതികളിൽ പരിശീലനം ( ട്രൈ ഔട്ട് ) നൽകുന്നു .എൽ .പി .വിഭാഗത്തിൽ നിന്ന് ഒരു അധ്യാപകനും ഇതുവരെ പരിശീലനം ലഭിക്കാത്ത യു.പി.സ്കൂളിൽ നിന്ന് ഒരധ്യാപകനും പരിശീലനത്തിൽ പങ്കെടുക്കേണ്ടതാണ്.പരിശീലന കേന്ദ്രവും പഞ്ചായത്തും -
പിണറായി - RC Amala bups
എരഞ്ഞോളി - PCGB ups
വേങ്ങാട് - Mambaram UPട
മുൻസിപ്പാലിറ്റി - Kavumbhagam sups
Tuesday, October 31, 2017
അറിയിപ്പ്
ശാസ്ത്രോത്സവം
തലശ്ശേരി നോർത്ത് ഉപജില്ലയിലെ ശാസ്ത്രോത്സവം 3, 4 (വെള്ളി, ശനി) തീയ്യതികളിൽ നടക്കും.( പിണറായി -പിണറായി വെസ്റ്റ് യു പി, എരഞ്ഞോ ളി - പി .സി .ഗുരുവിലാസം യു പി ,കതിരൂർ_ തരുവണത്തെരു യുപി) ശാസ്ത്രോത്സവ രണ്ടാം ദിവസം യു പി.സ്കൂളിൽ നിന്നും ഒരു സയൻസ് അധ്യാപിക അതത് പഞ്ചായത്തുകളിലെ ശാസ്ത്രോത്സവത്തിൽ പങ്കെടുത്ത് മൊഡ്യൂൾ പരിചയപ്പെട്ട് സ്വന്തം സ്കൂളുകളിൽ ശാസ്ത്രോത്സവം നടത്തേണ്ടതാണ്.
VERY URGENT
പ്രീടെസ്‌റ്റിന്റെ അന്തിമ ഫലം ചുവടെ തന്നിരിക്കുന്ന ഫോർമാറ്റിൽ പൂരിപ്പിച്ചുഇന്ന് (31 / 10 / 17 ) ന് രാവിലെ 11 മണിക് മുൻപായി ബി ആർ സിയിൽ എത്തിക്കേണ്ടതാണ് .......
PLEASE CLICK HERE
Friday, October 20, 2017
യു -ഡയസ് പരിശീലനം
തലശ്ശേരി നോർത്ത് ബി ആർ സി പരിധിയിൽ വരുന്ന സ്കൂളുകൾക്കായി യു -ഡയസ്സിന്റെ വിവരശേഖരണവുമായി ബന്ധപ്പെട്ട് പ്രധാനാധ്യാപകർക്കുള്ള ട്രെയിനിങ് ബി ആർ സിയിൽ വച്ച് 19/10/17 നടന്നു.എ ഇ ഒ ശ്രീ അംസ ഉദ്‌ഘാടനം നിർവഹിച്ചു ,ബി പി ഒ ശ്രീമതി സുനിത പി ,CRC കോ -ഓർഡിനേറ്റർ രഞ്ജിത്ത് വി ,MIS കോ -ഓർഡിനേറ്റർ അക്ഷയ് പ്രകാശ് എന്നിവർ യു -ഡയസ്സിനെക്കുറിച്ച് ക്ലാസ് എടുത്തു .
Friday, October 13, 2017
പുസ്തകയാത്ര നടത്തി
പിണറായി :സർവശിക്ഷാ അഭിയാൻ തലശ്ശേരി നോർത്ത് ബി.ആർ.സി.യുടെ ആഭിമുഖ്യത്തിൽ പിണറായി ഗ്രാമപഞ്ചായത്ത് തല പുസ്തകയാത്ര തുടങ്ങി.പഞ്ചായത്ത് ഓഫീസ് പരിസരത്ത് നിന്നാരംഭിച്ച പുസ്തക ഘോഷയാത്രക്ക് ഭരണസമിതി അംഗങ്ങൾ, അധ്യാപകർ, ബി.ആർ.സി., പി.ടി.എ പ്രതിനിധികൾ, എന്നിവർ നേതൃത്വം നൽകി.വാദ്യമേളങ്ങളോട് കൂടിയ ഘോഷയാത്രക്ക് ആർ.സി 'അമല യു പി സ്കൂളിൽ സ്വീകരണം നൽകി.പഞ്ചായത്ത് വൈ: പ്രസിഡന്റ് സി. പ്രദീപൻ ഉദ്ഘാടനം ചെയ്തു 'പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ പി പ്രസീത അധ്യക്ഷയായി. പ്രഥമാധ്യാപിക എംഎൻ.പ്രസീത പുസ്തകങ്ങൾ ഏറ്റുവാങ്ങി.ബി.പി.ഒ പി.സുനിത പദ്ധതി വിശദീകരിച്ചു.സെക്രട്ടറി കെ.വി.പത്മനാഭൻ ,വി.രഞ്ജിത്ത്, എൻ.കെ .കനകലത എന്നിവർ പ്രസംഗിച്ചു.പുസ്തക യാത്ര പഞ്ചായത്തിലെ എല്ലാ വിദ്യാലയങ്ങളിലും തുടർന്നുള്ള ആഴ്ചകളിൽ എത്തിച്ചേരും
Thursday, October 5, 2017
Wednesday, October 4, 2017
ക്ലസ്റ്റർ യോഗം (ഒക്ടോബർ 7 )
കതിരൂർ: തലശ്ശേരി നോർത്ത് ബി.ആർ.സി.പരിധിയിലെ അധ്യാപകർക്കുള്ള ക്ലസ്റ്റർ യോഗം ഏഴിന് ശനിയാഴ്ച വിവിധ കേന്ദ്രങ്ങളിൽ നടക്കും.പിണറായി, വേങ്ങാട്, മുൻസിപ്പാലിറ്റി പരിധിയിലെ ഒന്നുമുതൽ നാലുവരെയുള്ള ക്ലാസുകൾക്ക് മമ്പറം യു.പി.സ്കൂളിലും കതിരൂർ, എരഞ്ഞോളി പഞ്ചായത്തുകളിലെ ഒന്നുമുതൽ നാലുവരെയുള്ള ക്ലാസുകളിലേയും യു.പി മലയാളം, ഇംഗ്ലീഷ്, ഹിന്ദി ,സംസ്കൃതം, ഗണിതം, സയൻസ്, എൽ.പി.അറബിക് എന്നീ വിഷയങ്ങളുടേയും ക്ലാസ് തരുവണത്തെരു. യു.പി.സ്കൂളിലാണ് നടക്കുന്നത്. യു.പി.സോഷ്യൽ ബി.ആർ.സി ഹാളിലും അറബിക്ക്, ഉർദു എന്നിവ ജി.എൽ.പി.തലശ്ശേരിയിലും ചിത്രകല ധർമസമാജം യു പി യിലും പ്രവൃത്തി പരിചയം വലിയ മാടാ വിൽ യു.പി, യിലും കായികം ഗവ. യൂ പി.അയ്യലത്തും ക്ലാസ് നടക്കും. അധ്യാപകർ എച്ച്.ബി, ടി.ബി, വിശകലനക്കൂറിപ്പ്, ചോദ്യപേപ്പർ, ഉത്തര പേപ്പർ എന്നിവ കൊണ്ടുവരേണ്ടതാണ്.
Tuesday, September 26, 2017
Tuesday, September 19, 2017
Saturday, September 9, 2017
TRANSPORT AND ESCORT ALLOWANCE
യാത്രാബത്ത വിതരണം ചെയ്തു
സർവശിക്ഷാ അഭിയാൻ തലശ്ശേരി നോർത്ത് ബി.ആർ.സിയുടെ ആഭിമുഖ്യത്തിൽ പ്രത്യേക പരിഗണ അർഹിക്കുന്ന കുട്ടികൾക്കുള്ള യാത്രാബത്ത വിതരണം ചെയ്തു. പാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഇ.കുഞ്ഞബ്ദുള്ള ഉദ്ഘാടനം ചെയ്തു.പഞ്ചായത്തംഗം സംഗീത അധ്യക്ഷയായി. ബി.പി.ഒ.സുനിതപി.,അജിത കുമാരി ചന്ത്രോത്ത്, വി.പി.സഞ്ജീവൻ, ഷാജിന പി,ബീന കെ, ശോഭ കെ.ടി എന്നിവർ പ്രസംഗിച്ചു.
Thursday, September 7, 2017
ഐ ഇ ഡി സി 2017 -18 വർഷത്തെ പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കുള്ള ട്രാൻസ്‌പോർട്ട് ,എസ്കോർട്ട് അലവൻസുകൾ അനുവദിച്ചു ഉത്തരവായിരിക്കുന്നു. ട്രാൻസ്‌പോർട്ട് ,എസ്കോർട്ട് അലവൻസ് ഇനത്തിൽ പരമാവധി 2500 രൂപയാണ് ഒരു കുട്ടിക്ക് ഒരു വർഷം അർഹതയുള്ളത്. 2017 ജൂൺ മുതൽ 2017 ഒക്ടോബര് വരെയുള്ള കാലയളവിലേക്ക് അർഹരായ കുട്ടികളുടെ ലിസ്റ്റ് ഇതോടൊപ്പംചേർക്കുന്നു.
ട്രാൻസ്പോർട്ട് അലവൻസ്
എസ്കോർട്ട് അലവൻസ്
Wednesday, August 30, 2017
Subscribe to:
Posts (Atom)