Drop Down MenusDrop Down MenusCSS Drop Down MenuPure CSS Dropdown Menu
sub_cat001
  ആഴ്ചയിൽ 1 ദിവസം സ്പീച് തെറാപ്പിയും ഫിസിയോ തെറാപ്പിയും ബി ആർ സിയിൽ വെച്ച് നടക്കുന്നു. Contact no 7994030221

Friday, December 24, 2021

FIT INDIA SCHOOL WEEK 2021

FIT INDIA SCHOOL WEEK 2021

 


മാർഗ്ഗനിർദ്ദേശങ്ങൾ

  1. എല്ലാ വിദ്യാർത്ഥികളും രക്ഷിതാക്കളും സ്റ്റാഫും മാനേജ്മെന്റും ഫിറ്റ് ഇന്ത്യ സ്കൂൾ വീക്ക് 2021 പ്രോഗ്രാമിൽ സജീവമായി പങ്കെടുക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സ്കൂളുകൾ
  2. സ്‌കൂളുകൾക്ക് അവരുടെ വെബ്‌സൈറ്റിൽ “ഫിറ്റ് ഇന്ത്യ സ്കൂൾ വീക്ക് 2021” എന്ന പേരിൽ ഒരു പുതിയ പേജ് സൃഷ്‌ടിക്കാം, കൂടാതെ ഏറ്റെടുത്ത പ്രവർത്തനങ്ങളെ കുറിച്ചും അനുബന്ധ ചിത്രങ്ങളും വീഡിയോകളും അതിൽ അപ്‌ലോഡ് ചെയ്യാവുന്നതാണ്.
  3. സ്‌കൂളുകൾ https://fitindia.gov.in/fit-india-school-week-ൽ രജിസ്റ്റർ ചെയ്യുകയും ഇവന്റുമായി ബന്ധപ്പെട്ട ഫോട്ടോകളും വീഡിയോ ലിങ്കും അപ്‌ലോഡ് ചെയ്യുകയും വേണം .
  4. രജിസ്റ്റർ ചെയ്ത എല്ലാ സ്കൂളുകളും ഒരു ഡിജിറ്റൽ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാം. ഫിറ്റ് ഇന്ത്യ സ്കൂൾ വീക്കിന്റെ വിജയകരമായ നടത്തിപ്പിന് ശേഷം ഫിറ്റ് ഇന്ത്യ പോർട്ടലിൽ നിന്ന് ഡൗൺലോഡ് ചെയ്യാവുന്നതാണ്.
  5. #NewIndiaFitIndia എന്നതിനൊപ്പം @FitIndiaOff എന്ന ടാഗ് ഉപയോഗിച്ച് അവരുടെ സോഷ്യൽ മീഡിയ ചാനലുകളിൽ നടത്തുന്ന പ്രവർത്തനങ്ങൾ പങ്കിടാനും/പോസ്റ്റ് ചെയ്യാനും സ്കൂളുകളെ പ്രോത്സാഹിപ്പിക്കുന്നു.
ദിവസംനിർദ്ദേശിച്ച പ്രവർത്തനങ്ങൾ
01ഉദ്ഘാടന ദിവസം- സമന്വയിപ്പിച്ച ഫിറ്റ്നസോടെ AKAM ആഘോഷിക്കുന്ന ഇന്ത്യൻ നൃത്തങ്ങൾ
02

ശാരീരികക്ഷമതയുടെ പ്രാധാന്യം- സംവാദങ്ങൾ, സിമ്പോസിയം, പ്രഭാഷണങ്ങൾ തുടങ്ങിയവ.

സ്വാതന്ത്ര്യം, AKAM, പോഷകാഹാരം തുടങ്ങിയവ ഉയർത്തിക്കാട്ടുന്ന ഫിറ്റ്നസ്, സ്പോർട്സ് എന്നിവയെക്കുറിച്ചുള്ള ക്വിസ്.

"എകെഎഎമ്മിലെ എന്റെ ഫിറ്റ്നസ് മന്ത്രം" എന്ന വിഷയത്തിൽ ഉപന്യാസ/കവിത രചനാ മത്സരം .

ഉദാസീനമായ ജീവിതശൈലിയിൽ നിന്നുള്ള സ്വാതന്ത്ര്യം എന്ന വിഷയത്തിൽ പോസ്റ്റർ നിർമ്മാണ മത്സരം .

03

ഇന്ത്യയിലെ തദ്ദേശീയ ഗെയിമുകളുടെ ഇവന്റുകൾ- ഇന്ത്യയുടെ പരമ്പരാഗത ഗെയിമുകൾക്കൊപ്പം AKAM. “ശരിയായി കഴിക്കുക/ സന്തുലിത് ആഹാർ” എന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള സെഷൻ.

04

സ്‌കൂളുകളുടെ സോഷ്യൽ റെസ്‌പോൺസിബിലിറ്റി (എസ്‌എസ്‌ആർ)- അടുത്തുള്ള കമ്മ്യൂണിറ്റികളെ ഒരു ഫിറ്റ്‌നസ് സെഷനിലേക്ക് ക്ഷണിച്ചുകൊണ്ട് AKAM ആഘോഷിക്കുന്നു.

ഫിറ്റ് ഇന്ത്യ മൊബൈൽ ആപ്പിൽ അധ്യാപകരുടെയും രക്ഷിതാക്കളുടെയും ഫിറ്റ്നസ് വിലയിരുത്തൽ

ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക്:

a) Android- https://play.google.com/store/apps/details?id=com.sai.fitIndia

b) iOS- https://apps.apple.com/us/app/fit-india-mobile-app/id1581063890

05

യോഗ, ധ്യാന ദിനം.

ഏകാഗ്രത/പ്രശ്‌നപരിഹാര ശേഷി മെച്ചപ്പെടുത്തുന്നതിനുള്ള ബ്രെയിൻ ഗെയിമുകൾ.

എന്താണ് നിങ്ങൾക്ക് ആസാദി എന്നതുപോലുള്ള വിഷയങ്ങളിലെ ഗ്രാഫിറ്റി ഇവന്റുകൾ? ഫിറ്റ്നസ് എത്ര പ്രധാനമാണ്? തുടങ്ങിയവ.

മാനസികാരോഗ്യ ബോധവത്കരണ സെഷൻ.

06

മുന്നോട്ടുള്ള പുതിയ ആരോഗ്യവും ആരോഗ്യകരവുമായ ജീവിതം നയിക്കുന്നതിനുള്ള സ്വയം ദൃഢനിശ്ചയത്തോടെ സ്കൂൾ വാരം സമാപിക്കുന്നതിന് AKAM-ന്റെ അവസരത്തിൽ ഫിറ്റ്നസ് പ്രതിജ്ഞ.

Tuesday, December 14, 2021

KERALA STATE RENEWABLE ENERGY AWARDS – 2021

KERALA STATE RENEWABLE ENERGY AWARDS – 2021 


                                  സംസ്ഥാനത്തെ നൂതനവും പുനരുപയോഗിക്കാവുന്നതുമായ ഊർജ സാങ്കേതികവിദ്യകളുടെ വിവിധ മേഖലകളിലെ മികവ് പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമങ്ങളിൽ, കേരള സർക്കാർ 2017 മുതൽ “കേരള സ്റ്റേറ്റ് റിന്യൂവബിൾ എനർജി അവാർഡുകൾ” രൂപീകരിച്ചു. റിന്യൂവബിൾ എനർജി ടെക്‌നോളജീസിന്റെ കാര്യക്ഷമമായ വിനിയോഗത്തിനും അതിന്റെ ഗവേഷണവും പ്രോത്സാഹനവും തുടങ്ങിയവയ്ക്കായി വ്യവസ്ഥാപിതവും ഗൗരവമേറിയതുമായ ശ്രമങ്ങൾ നടത്തിയിട്ടുണ്ട്. ഒരു പ്രത്യേക വർഷത്തെ റിന്യൂവബിൾ എനർജി അവാർഡിനുള്ള യോഗ്യതാ കാലയളവ് മുൻ സാമ്പത്തിക വർഷമായിരിക്കും. അതനുസരിച്ച്, 2019 ഏപ്രിൽ 1 മുതൽ 2021 മാർച്ച് 31 വരെ കേരള സംസ്ഥാനത്ത് ഏറ്റെടുത്തിട്ടുള്ള പ്രവർത്തനങ്ങൾ റിന്യൂവബിൾ എനർജി അവാർഡ് - 2021 പരിഗണിക്കും.

അപേക്ഷ  സമർപ്പിക്കുന്നതുമായി ബന്ധപ്പെട്ട  വിവരങ്ങളാക്കായി  താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക .

CLICK HERE        


Last date of submitting applications  31st December 2021

Monday, December 13, 2021

PRABANDH PORTAL- DATA UPDATION

 PRABANDH PORTAL

                            സമഗ്ര ശിക്ഷാ കേരളയുമായി ബന്ധപ്പെട്ട വിവിധ ഇന്റർവെൻഷനുകളുടെ ചെറു വിവരണവും നിലവാരം ഉള്ള ഫോട്ടോകളും അപ്‌ലോഡ് ചെയ്യുന്നതുമായി  ബന്ധപ്പെട്ട വിവരങ്ങൾ താഴെ കൊടുക്കുന്നു.

PRABANDH PORTAL  LINK   CLICK HERE

  • School User id     : UDSIE CODE of your school
  • School Password : UDSIE CODE of your school

 GUIDELINES FOR UPLOADING


  • School Login will Be Available after 6 PM Till 9:30 AM.

Monday, December 6, 2021

LSS 2020 QUESTION PAPER

 LSS 2020 QUESTION PAPER & ANWSER KEY

                    


        LSS മുൻ വർഷത്തെ ( 2020 ഫെബ്രുവരി ) ചോദ്യോത്തരങ്ങൾക്കു വേണ്ടി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.







Saturday, December 4, 2021

KOMAL EDUCATION FILM

KOMAL EDUCATION FILM

                              വനിതാ ശിശുവികസന മന്ത്രാലയം വികസിപ്പിച്ചെടുത്ത KOMAL EDUCATION FILM കുട്ടികൾക്ക് കാണാനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

Monday, November 29, 2021

RAA QUIZ 2021

 ക്വിസ് മത്സരം

                                                         തലശ്ശേരി നോർത്ത് സബ്ജില്ലാതല രാഷ്ട്രീയ ആവിഷ്കാർ അഭിയാൻ ക്വിസ് മത്സരം  HS , HSS വിഭാഗം 29 -11-2021 രാവിലെ 10 മണിക്ക് ബി.ആർ.സി ഹാളിൽ വെച്ചു നടന്നു. റിട്ട. തലശ്ശേരി സൗത്ത് എ.ഇ. ഒ തിലകൻ K നേതൃത്വം നൽകിയ ക്വിസ്സിൽ ടെയിനർ ടി.വി സഖീഷ് അധ്യക്ഷത വഹിച്ചു. ട്രെയിനർ അജിതകുമാരി ചന്ത്രോത്ത് സ്വാഗതം പറഞ്ഞു. തുടർന്ന് ജി.വി.എച്ച്.എസ്. എസ് HM പ്രകാശൻ കർത്ത സമ്മാനദാനവും സർട്ടിഫിക്കറ്റ് വിതരണവും നടത്തി. സി.ആർ.സി.സി അമിത കെ, അഞ്ജു സി എന്നിവർ സംസാരിച്ചു.

 
                                  


Monday, November 22, 2021

INCLUSIVE EDUCATION WORKSHEETS

 ഭിന്നശേഷി കുട്ടികൾക്കു വേണ്ടിയുള്ള വർക്ക് ഷീറ്റ്

                    സമഗ്ര ശിക്ഷാ കേരളം ഭിന്നശേഷി കുട്ടികൾക്കു വേണ്ടി തയ്യാറാക്കിയ 1 മുതൽ 10 വരെ ക്ലാസുകളിലെ വർക്ക് ഷീറ്റുകൾക്ക് വേണ്ടി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

       CLICK TO DOWNLOAD

Friday, November 19, 2021

WORKSHEETS

 വർക്ക് ഷീറ്റ് 

          സമഗ്ര ശിക്ഷ കേരളം തയ്യാറാക്കിയ മുഴുവൻ ക്ലാസിലെയും വർക്ക് ഷീറ്റുകൾക്കുവേണ്ടി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക .

                                               CLICK TO DOWNLOAD

Wednesday, November 17, 2021

HOW TO TRANSFER EMAILS TO YOUR PC AND FREEUP YOUR GMAIL INBOX

മെയിലുകൾ കമ്പ്യൂട്ടറിലേക്ക് ആക്കുന്ന വിധം

                   നിങ്ങളുടെ ജിമെയിൽ അക്കൗണ്ടിലെ സ്റ്റോറേജ് കപ്പാസിറ്റി  പരമാവധി ആയാൽ മെയിലുകൾ ഡിലീറ്റ് ചെയ്യാതെ തന്നെ ഫ്രീ ആയി  നിങ്ങളുടെ കമ്പ്യൂട്ടറിലേക്ക് മാറ്റാവുന്നതാണ്. കൂടാതെ  നിങ്ങൾക്ക് ആവശ്യമുള്ള  മെയിലുകൾ മാത്രം  മാറ്റാൻ സാധിക്കുന്നതുമാണ്.


  • ആദ്യം തന്നെ നിങ്ങളുടെ ജിമെയിൽ അക്കൗണ്ട് ഓപ്പൺ ചെയ്ത് അതിൽ Create New Label  ക്ലിക്ക് ചെയ്യുക.


  • Label Name ടൈപ്പ്  ചെയ്തു    Create എന്ന ബട്ടൺ  ക്ലിക്ക് ചെയ്യുക. പുതിയൊരു ലേബൽ നിങ്ങളുടെ ജിമെയിൽ അക്കൗണ്ടിൽ ക്രിയേറ്റ് ആയിട്ടുണ്ടാകും.

  • അടുത്തത് നിങ്ങളുടെ ജിമെയിൽ അക്കൗണ്ടിൽ നിന്നും MOVE  ചെയ്യേണ്ട എല്ലാ മെയിലുകളും സെലക്ട് ചെയ്യുക. എന്നിട്ട്  Move to  എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. ശേഷം വരുന്ന ലിസ്റ്റിൽ നിങ്ങൾ ക്രിയേറ്റ് ചെയ്ത ലേബൽ സെലക്ട് ചെയ്തു കൊടുക്കുക.

  • എന്നിട്ട്   Archive   എന്ന ബട്ടണിൽ  ക്ലിക്ക് ചെയ്യുക. ഇപ്പോൾ നിങ്ങൾക്ക് MOVE ചെയ്യേണ്ട എല്ലാ മെയിലുകളും ജിമെയിലിലെ ഇൻബോക്സിൽ നിന്നും  നിങ്ങൾ ക്രിയേറ്റ് ചെയ്ത  ലേബലിൽ മാത്രമായി ഉൾപ്പെട്ടിട്ടുണ്ടാകും.                                                                                                  
 

NB: നിങ്ങളുടെ ജിമെയിൽ നിന്നും  ഡിലീറ്റ് ചെയ്യേണ്ട എല്ലാ മെയിലുകളും നിങ്ങൾ ക്രിയേറ്റ് ചെയ്ത പുതിയ ലാബലിൽ  മുകളിൽ പറഞ്ഞതുപോലെ മൂവ് ചെയ്യേണ്ടതാണ് .

  • അടുത്തത് Google Takeout   എന്ന് സെർച്ച് ബാറിൽ ക്ലിക്ക് ചെയ്യുക.
  • Sign In ക്ലിക്ക് ചെയ്യുക.


 



  • എന്നിട്ട്  Deselect all  ക്ലിക്ക് ചെയ്യുക.



  • എന്നിട്ട് മൗസ് താഴോട്ട് സ്ക്രോൾ ചെയ്ത്  മെയിൽ എന്ന ഭാഗത്തെ ചെക്ക് ബോക്സ് സെലക്ട് ചെയ്തു കൊടുക്കുക. അതിൽ All Mail data included  ക്ലിക്ക് ചെയ്യുക.



  • ശേഷം വരുന്ന ലിസ്റ്റിൽ നിങ്ങൾ ക്രിയേറ്റ് ചെയ്ത ലേബൽ സെലക്ട് ചെയ്തു കൊടുക്കുക.


  • എന്നിട്ട് മൗസ് താഴോട്ട് സ്ക്രോൾ ചെയ്ത്  Next Step എന്ന ബട്ടണിൽ  ക്ലിക്ക് ചെയ്യുക




  • എന്നിട്ട് താഴെ കാണുന്ന  Create export  എന്ന ബട്ടണിൽ  ക്ലിക്ക് ചെയ്യുക.



  • കുറച്ചു സമയം കഴിഞ്ഞാൽ (time depends on your exporting data)  നിങ്ങളുടെ ഇൻബോക്സിൽ Google Takeout ൽ  നിന്നും  ഒരു മെയിൽ വരുന്നതാണ്. നിങ്ങൾ എക്സ്പോർട്ട് ചെയ്ത എല്ലാ ഡാറ്റകളും അതിലെ ഡൗൺലോഡ് എന്ന ബട്ടണിൽ ക്ലിക്ക് ചെയ്തു എടുക്കാവുന്നതാണ്.

   


  • എന്നിട്ട് ഡൗൺലോഡ് എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.

                            

  • ഈ പ്രോസസ് ചെയ്തതിനുശേഷം നിങ്ങളുടെ ജിമെയിൽ നിന്നും MOVE ചെയ്യേണ്ട  എല്ലാ മെയിലുകളും നിങ്ങളുടെ കമ്പ്യൂട്ടറിൽ  ആയിട്ടുണ്ട്. 

  • അടുത്തത് നിങ്ങളുടെ ജിമെയിൽ അക്കൗണ്ടിൽ കയറി  ക്രിയേറ്റ് ചെയ്ത് ലേബൽ ക്ലിക്ക് ചെയ്ത്   അതിൽ നിന്ന്  എല്ലാ മെയിലുകളും ഡിലീറ്റ് ചെയ്യുക ശേഷം  Trash ൽ  നിന്നും  ഡിലീറ്റ് ചെയ്തു കളയുക.

  • അപ്പോൾ നിങ്ങളുടെ ജിമെയിൽ അക്കൗണ്ടിലെ സ്റ്റോറേജ് കപ്പാസിറ്റി വളരെയധികം വർധിച്ചിട്ടുണ്ടാകും .

ഡൗൺലോഡ് ചെയ്ത് ഇ-മെയിലുകൾ ഓപ്പൺ ചെയ്യുന്നതിന് വേണ്ടി താഴെക്കാണുന്ന  ലിങ്കിൽ കയറി അപ്ലിക്കേഷൻ ഡൗൺലോഡ്  ചെയ്യാവുന്നതാണ്. 

CLICK TO DOWNLOAD

       

Saturday, November 6, 2021

NAS SURVEY SAMPLE QUESTIONS-2017

 NAS  സർവ്വേ 

                നാസ് സർവ്വേയുമായി ബന്ധപ്പെട്ട് 2017 ലെ  സാമ്പിൾ ചോദ്യത്തിന് വേണ്ടി താഴെ കാണുന്ന ലിങ്കിൽ  ക്ലിക്ക് ചെയ്യുക.

               ഇവിടെ ക്ലിക്ക് ചെയ്യുക

Wednesday, November 3, 2021

RASHTRIYA EKTA DIVAS STORY WRITING

 RASHTRIYA EKTA DIVAS -കഥാരചന മത്സരം 


മൂല്യനിർണ്ണയ മാനദണ്ഡം:

ഇനിപ്പറയുന്ന മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കി കഥകൾ വിലയിരുത്തപ്പെടും.

1. തീമിന്റെ ഉള്ളടക്കവും ധാരണയും: 50% വെയ്റ്റേജ്'
  • പങ്കെടുക്കുന്നവർ, അവരുടെ രചനകൾ വികസിപ്പിക്കുമ്പോൾ അവയാണെന്ന് ഓർമ്മിക്കേണ്ടതാണ്.തന്നിരിക്കുന്ന തീമുകളിൽ, സൃഷ്ടിപരമായ രീതിയിൽ വസ്തുതാപരവും ചരിത്രപരവുമായ ഒരു പാഠം എഴുതുക'
  •  വസ്തുതകൾ, കണക്കുകൾ, കഥാപാത്രങ്ങൾ, അനുഭവം എന്നിവ മൗലികവും അവതരണവും ആയിരിക്കണം. ഇവന്റ്, വ്യക്തികൾ, അനുഭവം എന്നിവയുമായി ബന്ധപ്പെട്ടതോ അതിൽ നിന്ന് ഉത്ഭവിക്കുന്നതോ ആയ രീതിയിൽ പരിശീലനവും.
  • കഥകൾ എഴുതേണ്ടത് വസ്തുതകളെ അടിസ്ഥാനമാക്കിയാണ്, അല്ലാതെ വെറും ഭാവനാത്മകമായ ഒരു ഉപന്യാസമായിട്ടല്ല .
  •  അതനുസരിച്ച്, അടയാളപ്പെടുത്തലിന്റെ 50% ഉള്ളടക്കത്തിലായിരിക്കും, അതായത് ആശയങ്ങൾ,അവതരണവും സ്വഭാവരൂപീകരണവും'
2. കൃത്യത: 25% വെയ്റ്റേജ്'
  •  കഥകളിലെ ഭാഷയുടെ ശരിയായതും ഉചിതവുമായ ഉപയോഗമാണ് കൃത്യത .
  •  കഥകളും അതിലെ സംഭവങ്ങളും കഥാപാത്രങ്ങളും ആശയങ്ങളും തീമുകളും ഏത് വിധത്തിലും അവതരിപ്പിക്കാം മാർഗങ്ങളും, എന്നാൽ കഥകളുടെ ഭാഷ ശരിയായതും ഉചിതവുമായിരിക്കണം.
  •  25% മൂല്യനിർണ്ണയം ഭാഷയുടെ ശരിയായ / ഉചിതമായ ഉപയോഗത്തിലായിരിക്കും.
3.Fluency :25% വെയ്റ്റേജ്'
  •  Fluency, ശൈലിയും താളവും ഉപയോഗിച്ച് എഴുതാനുള്ള ഒരാളുടെ കഴിവാണ്.Fluency. ഉപയോഗം പദാവലി, പദസമുച്ചയങ്ങൾ (എഴുത്തിന് അനുയോജ്യമായ ഭാഷാപ്രയോഗങ്ങൾ, പഴഞ്ചൊല്ലുകൾ) ആഖ്യാനത്തിനും ശൈലിക്കും (ആഖ്യാന സാങ്കേതികത) അനുയോജ്യമാക്കുന്നു.
  • അതിനാൽ, 25% വെയിറ്റേജിന്റെ ശൈലിക്കും അവതരണത്തിനും നൽകും നിർദ്ദേശിച്ച തീമുകളിലെ എഴുത്തുകൾ.
NB: ബിആർസി യിൽ എത്തിക്കേണ്ട അവസാന തീയതി നവംബർ 12

Friday, October 29, 2021

KALA UTSAV

 കലാ ഉത്സവ്‌ ജില്ലാതല വിജയികൾ 


Wednesday, October 27, 2021

COMPLAINT REGISTERING OF LAPTOP/PROJECTORS etc. IN SCHOOL

 സ്കൂളിലെ  ലാപ്ടോപ്പ് ,പ്രൊജക്ടർ etc.   ഉപകരണങ്ങൾ തകരാറിലായാൽ കംപ്ലൈൻറ് രജിസ്റ്റർ ചെയ്യുന്ന വിധം.

     കോവിഡ്  മഹാമാരിയെ തുടർന്ന്  സ്കൂളുകൾ കുറച്ചു കാലം  അടച്ചിടേണ്ടി വന്നു. തുടർന്ന് സ്കൂളുകളിലെ  ഹൈടെക് ഉപകരണങ്ങൾ  കേടുവരാൻ സാധ്യതയുണ്ട്. ആയതിനാൽ  KITE  സഹായത്തോടെ തന്നെ തകരാറിലായ ഉപകരണങ്ങൾ രജിസ്റ്റർ ചെയ്യാൻ സാധിക്കുന്നതാണ്.

കൈറ്റ്( KITE) സൈറ്റിൽ എത്തുവാൻ  ഇവിടെ ക്ലിക്ക് ചെയ്യുക.


  • SERVICES ക്ലിക്ക് ചെയ്യുക.എന്നിട്ട്   HighTech School Complaint Registration ക്ലിക്ക് ചെയ്യുക.


  • User Name :lps-schoolcode  (എൽപി സ്കൂൾ ആണെങ്കിൽ Ips, യുപി സ്കൂൾ ആണെങ്കിൽ ups, etc. )
          Password: pass 
                        എന്നിട്ട് SUBMIT ക്ലിക്ക് ചെയ്യുക.




  • വന്നിരിക്കുന്ന സ്കൂൾ  ഹോം പേജിലെ COMLAINTS tab ക്ലിക്ക് ചെയ്യുക.


  • എന്നിട്ട് REGISTER COMPLAINTS ക്ലിക്ക് ചെയ്യുക.


  •      PRODUCT സെലക്ട് ചെയ്തു കൊടുക്കുക.   LAPTOP/PROJECTOR/SPEAKER/CAMERA etc.  ITEM  സെലക്ട് ചെയ്യുക. എന്നിട്ട് LOAD COMPLAINT SCREEN ക്ലിക്ക് ചെയ്യുക.
 



  •              ലാപ്ടോപ്പ് കംപ്ലൈൻറ് രജിസ്റ്റർ ചെയ്യുന്നതാണെങ്കിൽ എന്താണ്  കംപ്ലൈൻറ് എന്നത് ചെക്ക് ബോക്സിൽ ക്ലിക്ക് ചെയ്യുക. അഥവാ അറിയില്ലെങ്കിൽ താഴെ കാണുന്ന ബോക്സിൽ ടൈപ്പ് ചെയ്തു കൊടുക്കുക.
     എന്നിട്ട് OFFICER NAME എന്ന് ഭാഗത്ത് HM പേര് ,OFFICER PHONE- HM ഫോൺ നമ്പർ , ഇമെയിൽ ഐഡി എന്നിവ കൊടുത്ത് REGISTER COMPLAINT ക്ലിക്ക് ചെയ്യുക.

  • വിവരങ്ങൾ കൃത്യമായി കൊടുത്തു കഴിഞ്ഞാൽ ഉത്തരവാദിത്തപ്പെട്ടവർ നിങ്ങളെ  ബന്ധപ്പെടുന്നതാണ്. 

Saturday, October 23, 2021

Thursday, October 21, 2021

VEER GATHA PROJECT

3 മുതൽ 12 വരെയുള്ള വിദ്യാർത്ഥികളെ ധീര ഹൃദയങ്ങളുടെ ബഹുമാനാർത്ഥം വീർ ഗാഥ പ്രോജക്റ്റിൽ ക്ഷണിക്കുന്നു.

     


          സായുധ സേനയിലെ ഉദ്യോഗസ്ഥരുടെ/ഉദ്യോഗസ്ഥരുടെ ധീരതയുടെയും ത്യാഗത്തിന്റെയും ബഹുമാനാർത്ഥം, നിയമാനുസൃതമായി രൂപീകരിക്കപ്പെട്ട സേനകളുടെയും സിവിലിയന്മാരുടെയും, റിപ്പബ്ലിക് ദിനത്തിലും സ്വാതന്ത്ര്യദിനത്തിലും വർഷത്തിൽ രണ്ടുതവണ ധീരതയ്ക്കുള്ള അവാർഡുകൾ പ്രഖ്യാപിക്കപ്പെടുന്നു. വിദ്യാർത്ഥികൾക്കിടയിൽ ധീരതയുടെ പ്രവർത്തനങ്ങളുടെയും ഈ ധീരന്മാരുടെ ജീവിതകഥകളുടെയും വിശദാംശങ്ങൾ പ്രചരിപ്പിക്കുന്നതിന് പ്രതിരോധ മന്ത്രാലയം (MoD) നിർദ്ദേശിച്ചിട്ടുണ്ട്, ധീരത അവാർഡ് ജേതാക്കളെ അടിസ്ഥാനമാക്കിയുള്ള പദ്ധതികൾ/പ്രവർത്തനങ്ങൾ നടത്താൻ സ്കൂൾ വിദ്യാർത്ഥികളെ പ്രേരിപ്പിച്ചേക്കാം. അതനുസരിച്ച്, വിദ്യാഭ്യാസ മന്ത്രാലയം, സ്കൂൾ വിദ്യാഭ്യാസ & സാക്ഷരതാ വകുപ്പ്, 2021 ഒക്ടോബർ 21 മുതൽ 20 നവംബർ 20 വരെ വീരഗാഥ പദ്ധതി സംഘടിപ്പിക്കുന്നു .രാജ്യത്തെ എല്ലാ സ്കൂൾ ബോർഡുകളിൽ നിന്നുമുള്ള വിദ്യാർത്ഥികളുടെ വലിയ പങ്കാളിത്തം സുഗമമാക്കുന്നതിനായി https://innovateindia.mygov.in/ പ്ലാറ്റ്ഫോമിൽ  വീർ ഗാഥ പദ്ധതി ആരംഭിക്കാൻ തീരുമാനിച്ചിട്ടുണ്ട്. പ്രോജക്റ്റ് ഒരു ഫയലിന്റെ രേഖാമൂലമുള്ള രൂപത്തിലായിരിക്കണമെന്നില്ല. കവിത, ഉപന്യാസം, പെയിന്റിംഗ്, മൾട്ടി-മീഡിയ അവതരണം (എൻക്റ്റ്മെന്റ് വീഡിയോ) തുടങ്ങിയ ഇന്റർ ഡിസിപ്ലിനറി, കല-സംയോജിത പ്രവർത്തനങ്ങൾ വ്യക്തിഗത വിദ്യാർത്ഥികൾക്ക് പങ്കെടുക്കാനുള്ള ഒരു പ്രോജക്റ്റായി ചെയ്യേണ്ട ഒരു പ്രവർത്തനമാണ്. 

വീർഗാഥ പദ്ധതിയുടെ വിഷയങ്ങളും വിഭാഗങ്ങളും:

വിഭാഗങ്ങൾതാഴെ പറയുന്ന രൂപത്തിൽ പ്രവർത്തനം/ എൻട്രി:
3 മുതൽ 5 വരെ ക്ലാസുകൾകവിത/ഖണ്ഡിക (150 വാക്കുകൾ)/പെയിന്റിംഗ്
6 മുതൽ 8 വരെ ക്ലാസുകൾകവിത/ഖണ്ഡിക (300 വാക്കുകൾ)/പെയിന്റിംഗ്/മൾട്ടി മീഡിയ അവതരണം (എൻക്റ്റ്മെന്റ് വീഡിയോ)
9 മുതൽ 10 വരെയുള്ള ക്ലാസുകൾകവിത/ഉപന്യാസം (750 വാക്കുകൾ)/പെയിന്റിംഗ്/മൾട്ടി മീഡിയ അവതരണം (എൻക്റ്റ്മെന്റ് വീഡിയോ)
11 മുതൽ 12 വരെ ക്ലാസുകൾകവിത/ഉപന്യാസം (1000 വാക്കുകൾ)/പെയിന്റിംഗ്/മൾട്ടി മീഡിയ അവതരണം (എൻക്റ്റ്മെന്റ് വീഡിയോ)

സ്കൂളുകളുടെ പ്രവർത്തനങ്ങൾ നടത്തുന്നതിനുള്ള ടൈംലൈൻ:

തീയതികൾ പ്രവർത്തനങ്ങൾ
2021 ഒക്ടോബർ 21 മുതൽ നവംബർ 20 വരെ.2021. സ്കൂൾ തലത്തിൽ പ്രവർത്തനങ്ങളുടെ നടത്തിപ്പ്: മേൽപ്പറഞ്ഞ വിഷയങ്ങളിൽ സ്കൂളുകൾ സ്വയം പ്രവർത്തനങ്ങൾ നടത്തണം.
2021 നവംബർ 1 മുതൽ നവംബർ 30 വരെhttps://innovateindia.mygov.in/veer-gatha-project/ പോർട്ടലിൽ ഓരോ വിഭാഗത്തിൽനിന്നും മൊത്തം 04 മികച്ച ഓരോ എൻട്രികൾ സ്കൂളുകൾ അപ്ലോഡ് ചെയ്യും.

  • ഒരു സ്കൂളിൽ നിന്ന് പരമാവധി  04 എൻട്രികൾ അപ്ലോഡ് ചെയ്യാവുന്നതാണ്.
  • വീർ ഗാഥ പ്രോജക്ട് പോർട്ടൽ 2021 നവംബർ 1 മുതൽ 2021 നവംബർ 30 വരെ എൻട്രികൾ സമർപ്പിക്കുന്നതിനായി തുറന്നിരിക്കുമെന്നത് ശ്രദ്ധിക്കുക.
  • മികച്ച എൻട്രികൾ സമർപ്പിക്കുന്നതിനുള്ള അവസാന തീയതിക്കായി സ്കൂളുകൾ കാത്തിരിക്കരുത്.

അവാർഡുകൾ

i. തിരഞ്ഞെടുത്ത 25 എൻട്രികൾക്ക്  10,000/- ക്യാഷ് പ്രൈസ്  പ്രതിരോധ മന്ത്രാലയം  നൽകും 

ii. ഡൽഹിയിൽ നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷത്തിന് 25 വിജയികളെ വീതം ക്ഷണിക്കും.

പോർട്ടലിൽ എൻട്രി ചെയ്ത എല്ലാ വിദ്യാർത്ഥികൾക്കും പങ്കാളിത്തത്തിന്റെ ഇ-സർട്ടിഫിക്കറ്റ് ലഭിക്കും.

റഫറൻസിനായി വെബ്സൈറ്റുകൾ:

ഇനിപ്പറയുന്ന ലിങ്കുകൾ സ്കൂളുകൾക്ക് പരാമർശിക്കാവുന്നതാണ്: 

i. ധീര ഹൃദയങ്ങളെക്കുറിച്ച് വിശദമായി അറിയാൻ www.gallantryawards.gov.in എന്ന വെബ്സൈറ്റ്.

ii. വിദ്യാഭ്യാസ മന്ത്രാലയം www.education.gov.in

വീർഗാഥ സർക്കുലർ ഇവിടെ നിന്നും ഡൗൺലോഡ് ചെയ്യാം

Saturday, October 16, 2021

KALA UTSAV

കലാ ഉത്സവ്  2021

                  സമഗ്ര ശിക്ഷാ കേരളം തലശ്ശേരി നോർത്ത് ബി ആർ സി യുടെ നേതൃത്വത്തിൽ "കലാ ഉത്സവ്-2021"  ഒക്ടോബർ 16 ന് രാവിലെ 10 മണിക്ക് കതിരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ പി.പി സനൽ ഉദ്ഘാടനം ചെയ്‌തു. ട്രെയിനർ ശ്രീമതി അജിതകുമാരി ചന്ദ്രോത്ത് സ്വാഗതം പറഞ്ഞ ചടങ്ങിൽ  വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി റംസീന കെ പി അധ്യക്ഷത വഹിച്ചു.  ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി പി റംല മുഖ്യപ്രഭാഷണം നടത്തി . സി ആർ സി കോ-ഓർഡിനേറ്റർ  ശ്രീമതി അഞ്ജു സി നന്ദി പറഞ്ഞു.

Wednesday, October 13, 2021

Tuesday, October 12, 2021

swachh survey

  ജില്ലാ ശുചിത്വ മിഷൻ കണ്ണൂർ 2021 ശുചിത്വ സർവ്വേ 


               സംസ്ഥാനത്ത് നിലവിലുള്ള ശുചിത്വ പരിപാലന സംവിധാനങ്ങളും മാലിന്യ സംസ്കരണ മികവും നിർദിഷ്ട മാനദണ്ഡങ്ങളനുസരിച്ച് വിലയിരുത്തി ദേശീയതലത്തിൽ റാങ്ക് നിശ്ചയിക്കുവാൻ ഓരോ ജില്ലയിലെയും പൗരാവലിയുടെ അഭിപ്രായ സർവ്വേ നടത്തുന്നു. ആയതിനാൽ ഇതിനായുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി നമ്മുടെ ജില്ലയിലും നിശ്ചിത അഞ്ചു ചോദ്യങ്ങൾ ഉള്ള ഉത്തരം നൽകേണ്ടതുണ്ട്. പ്രസ്തുത കാര്യത്തിൻറെ  നിർവഹണത്തിനായി നമ്മുടെ ജില്ലയിലെ വിവിധ വകുപ്പുകൾ ഗവൺമെൻറ് സ്ഥാപനങ്ങൾ സന്നദ്ധ ഗ്രൂപ്പുകൾ എന്നിവരുടെ സഹകരണം ഉറപ്പുവരുത്തേണ്ടതുണ്ട്. പരമാവധി ആൾക്കാർ അനുകൂലമായി പ്രതികരിച്ചാൽ ദേശീയതലത്തിൽ കേരളത്തെ പ്രഥമ സ്ഥാനത്ത് എത്തിക്കാൻ കഴിയും ജില്ലയിലെ മുഴുവൻ ജീവനക്കാരും പങ്കാളികളാകാൻ സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.  ഇതിനാവശ്യമായ  ലിങ്ക് താഴെ കൊടുക്കുന്നു.


ഫീഡ്ബാക്കിനായി ഇവിടെ ക്ലിക്ക് ചെയ്യുക

KALA UTSAV

കലാ ഉത്സവ്- 2021

              കലാ ഉത്സവ് 2021 പരിപാടി 16 -10 -2021 ശനിയാഴ്ച രാവിലെ 10 മണി മുതൽ ബിആർസി ഹാളിൽ വച്ച് നടക്കുന്നതാണ് . പരിപാടിയുമായി ബന്ധപ്പെട്ട നിർദേശങ്ങൾ താഴെ കൊടുക്കുന്നു.

  • visual arts, Indigenous toy making എന്നിവ പരമാവധി മൂന്നു മണിക്കൂറും ബാക്കിയുള്ള ഇനങ്ങളുടെ അവതരണത്തിനായുള്ള പരമാവധി സമയം 4 മുതൽ 6 മിനിട്ട് വരെ മാത്രമാണ്.
  •   മത്സര സമയത്ത് ഒരു കേന്ദ്രത്തിൽ  പരമാവധി 12 പേരിൽ കൂടാൻ പാടില്ല.
  •   അടുത്തടുത്തുള്ള രണ്ട് മത്സരാർത്ഥികൾക്ക് സമയക്രമത്തിൽ 10  മിനിറ്റിൽ കുറയാത്ത വ്യത്യാസം  ഉണ്ടാകുന്നതാണ്. 
  •  നൃത്ത ഇനത്തിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് ആവശ്യമെങ്കിൽ ചിലങ്ക ഉപയോഗിക്കാവുന്നതാണ്.
  •   മത്സരങ്ങൾ നിർബന്ധമായും കോസ്റ്റ്യൂംസ് ഒഴിവാക്കി നടത്തേണ്ടതാണ് .
  • ഓരോ മത്സരവും വീഡിയോ ഷൂട്ട് ചെയ്ത റെക്കോർഡ് ചെയ്യുന്നതിനാൽ മത്സരാർത്ഥികൾ ആവശ്യമായ സാമഗ്രികൾ കൊണ്ടുവരേണ്ടതാണ്.
  • മത്സരാർത്ഥികൾ മുൻകൂട്ടി  നിശ്ചയിച്ച സമയപ്രകാരം തന്നെ മത്സരത്തിനായി വരേണ്ടതാണ്.

Wednesday, October 6, 2021

75 -INDEPENDENCE DAY



 ആസാദി കാ അമൃത് മഹോത്സവ് 

സമഗ്രശിക്ഷാ കേരളം തലശ്ശേരി നോർത്ത്  ബി.ആര്‍.സിയുടെ നേതൃത്വത്തില്‍
നടത്തിയ  ആസാദി കാ അമൃത് മഹോത്സവ് പരിപാടിയുടെ സർട്ടിഫിക്കറ്റ് വിതരണവും സമ്മാനദാനവും 05/10/2021 ന്   നടന്നു. ബി പി സി ശ്രീ ജലചന്ദ്രൻ സ്വാഗതം പറഞ്ഞ  ചടങ്ങിൽ ഉദ്ഘാടനം കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ് ശ്രീ ബിനോയ് കുര്യൻ  നിര്‍വ്വഹിച്ചു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി റംസീന കെ പി അധ്യക്ഷത വഹിച്ചു. ശ്രീ പ്രകാശൻ കർത്താ ,ശ്രീ സുരേഷ് പുത്തലത്ത് ,ശ്രീ ഷീജിത്ത് കെ ,ശ്രീ കെ വി രഞ്ജിത്ത് ,ശ്രീമതി അജിതകുമാരി എന്നിവർ സംസാരിച്ചു.