സ്കൂളിലെ ലാപ്ടോപ്പ് ,പ്രൊജക്ടർ etc. ഉപകരണങ്ങൾ തകരാറിലായാൽ കംപ്ലൈൻറ് രജിസ്റ്റർ ചെയ്യുന്ന വിധം.
കോവിഡ് മഹാമാരിയെ തുടർന്ന് സ്കൂളുകൾ കുറച്ചു കാലം അടച്ചിടേണ്ടി വന്നു. തുടർന്ന് സ്കൂളുകളിലെ ഹൈടെക് ഉപകരണങ്ങൾ കേടുവരാൻ സാധ്യതയുണ്ട്. ആയതിനാൽ KITE സഹായത്തോടെ തന്നെ തകരാറിലായ ഉപകരണങ്ങൾ രജിസ്റ്റർ ചെയ്യാൻ സാധിക്കുന്നതാണ്.
കൈറ്റ്( KITE) സൈറ്റിൽ എത്തുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
- SERVICES ക്ലിക്ക് ചെയ്യുക.എന്നിട്ട് HighTech School Complaint Registration ക്ലിക്ക് ചെയ്യുക.
- User Name :lps-schoolcode (എൽപി സ്കൂൾ ആണെങ്കിൽ Ips, യുപി സ്കൂൾ ആണെങ്കിൽ ups, etc. )
Password: pass
എന്നിട്ട് SUBMIT ക്ലിക്ക് ചെയ്യുക.
- വന്നിരിക്കുന്ന സ്കൂൾ ഹോം പേജിലെ COMLAINTS tab ക്ലിക്ക് ചെയ്യുക.
- എന്നിട്ട് REGISTER COMPLAINTS ക്ലിക്ക് ചെയ്യുക.
- PRODUCT സെലക്ട് ചെയ്തു കൊടുക്കുക. LAPTOP/PROJECTOR/SPEAKER/CAMERA etc. ITEM സെലക്ട് ചെയ്യുക. എന്നിട്ട് LOAD COMPLAINT SCREEN ക്ലിക്ക് ചെയ്യുക.
- ലാപ്ടോപ്പ് കംപ്ലൈൻറ് രജിസ്റ്റർ ചെയ്യുന്നതാണെങ്കിൽ എന്താണ് കംപ്ലൈൻറ് എന്നത് ചെക്ക് ബോക്സിൽ ക്ലിക്ക് ചെയ്യുക. അഥവാ അറിയില്ലെങ്കിൽ താഴെ കാണുന്ന ബോക്സിൽ ടൈപ്പ് ചെയ്തു കൊടുക്കുക.
എന്നിട്ട് OFFICER NAME എന്ന് ഭാഗത്ത് HM പേര് ,OFFICER PHONE- HM ഫോൺ നമ്പർ , ഇമെയിൽ ഐഡി എന്നിവ കൊടുത്ത് REGISTER COMPLAINT ക്ലിക്ക് ചെയ്യുക.
No comments:
Post a Comment
If yoy have any doubts, Please let me know