Drop Down MenusDrop Down MenusCSS Drop Down MenuPure CSS Dropdown Menu
sub_cat001
  ആഴ്ചയിൽ 1 ദിവസം സ്പീച് തെറാപ്പിയും ഫിസിയോ തെറാപ്പിയും ബി ആർ സിയിൽ വെച്ച് നടക്കുന്നു. Contact no 7994030221

Saturday, December 24, 2016

മാതൃക CPTA

തലശ്ശേരി നോർത്ത് ബി ആർ സി പരിധിയിലെ എസ് ആർ ജി കൺവീനർമാരുടെ യോഗം 1.30 PM ന് താഴെ പറയുന്ന ദിവസങ്ങളിൽ ബി ആർ സി യിൽ വച്ച് നടക്കുന്നതാണ്.
         2017 ജനുവരി 4  - കതിരൂർ ,എരഞ്ഞോളി പഞ്ചായത്തുകൾ 
         2017 ജനുവരി 5  - പിണറായി ,വേങ്ങാട് ,മുനിസിപ്പാലിറ്റി പഞ്ചായത്തുകൾ

Tuesday, December 13, 2016

രണ്ടാം പാദവാര്ഷിക പരീക്ഷ-പൊതു നിര്ദ്ദേശങ്ങള്

1.  സംസ്ഥാന തലത്തിൽ നിശ്ചയിച്ചിട്ടുള്ള സമയ വിവര പട്ടിക പ്രകാരമാണ് മൂല്യ നിർണ്ണയ പ്രവർത്തനങ്ങൾ നടത്തേണ്ടത് .പൊതു നിർദേശം ,സമയക്രമം എന്നിവ മുൻകൂട്ടി എസ ആർ ജി യോഗത്തിൽ ചർച്ച ചെയ്‌തു തയ്യാറെടുപ്പു നടത്തണം 

2. മൂല്യ നിർണയ പ്രവർത്തനങ്ങൾക്കു ശേഷം എൽ പി ക്ലാസുകളിൽ പഠന പ്രവർത്തനം തുടരേണ്ടതാണ് .

3. ഓരോ ദിവസത്തെയും ചോദ്യ പാക്കെറ്റുകൾ മുൻകൂട്ടി പരിശോധിച്ചു വ്യക്തത വരുത്തണം 

4. ചോദ്യ പേപ്പർ ,വിലയിരുത്തൽ,സൂചകങ്ങൾ എന്നിവ അധ്യാപകർ പരിശോധിച്ചു വ്യക്തത വരുത്തണം 

5. മൂല്യ നിർണയം ആരംഭിക്കുന്നതിനു മുൻപായി 15 മിനിറ്റ് സമാശ്വാസ സമയം അനുവദിക്കേണ്ടതാണ്

6 . ഒന്ന് മുതൽ നാലു വരെ ക്ലാസുകളിലെ എല്ലാ വിഷയവും അഞ്ചാം ക്ലാസ് ഹിന്ദി വിഷയത്തിനും ഉത്തരമെഴുതാൻ  കഴിയും വിധം ബുക്ക് ലെറ്റായും ,യു പി തലത്തിൽ ചോദ്യ പേപ്പറുകളായും ആണ് മൂല്യ നിർണയ പ്രവർത്തനങ്ങൾ തയ്യാറാക്കിയിട്ടുള്ളത് .

7. മൂല്യ നിർണയത്തിന് ശേഷം കുട്ടികളുടെ പഠന നിലവാരം ചർച്ച ചെയ്‌തു ആവശ്യമായ തുടർ പ്രവർത്തനങ്ങൾ നടത്തേണ്ടതാണ് 

8. ഓരോ ചോദ്യത്തിനും പോയിന്റുകൾ കണക്കാക്കി ഗ്രേഡുകൾ നൽകണം .എല്ലാ ഉത്തരങ്ങൾക്കും ലഭിക്കുന്ന  ഗ്രേഡുകൾ പരിഗണിച്ചു ശതമാന പട്ടിക  ഉപയോഗിച്ച് വിഷയത്തിന്റെ ഓവറോൾ  ഗ്രേഡ് നൽകാം .

9. പ്രാദേശിക കാരണങ്ങൾ കൊണ്ട് ഒരു വിദ്യാലയത്തിൽ പരീക്ഷ മുടങ്ങുകയാണെങ്കിൽ പുതിയ ചോദ്യ പേപ്പറുകൾ തയ്യാറാക്കി സൗകര്യമായ ദിവസവും സമയവും കണ്ടെത്തി മൂല്യ നിര്ണയം നടത്തേണ്ടതാണ് .ഇതിന്റെ ഉത്തരവാദിത്തം പ്രഥമാധ്യാപകന് ആയിരിക്കും 

10. കൂടുതൽ വിദ്യാലയങ്ങൾക്ക് പ്രാദേശികാവധി കൊടുക്കേണ്ടി വന്നാൽ വിദ്യാഭ്യാസ ഉപ ഡയറക്ടറുമായി ബന്ധപ്പെട്ടു ആവശ്യമായ ക്രമീകരണങ്ങൾ നടത്തേണ്ടതാണ് 

11 . കുട്ടികൾ ക്രയോണുകൾ കരുതേണ്ട ദിവസങ്ങൾ 
          ക്ലാസ് 1,2 -എല്ലാ ദിവസവും 
          ക്ലാസ് 3 -ഗണിതം ,പരിസര പഠനം 
          ക്ലാസ് 5 - ഹിന്ദി 

12 . കലാകായിക പ്രവൃത്തി പരിചയത്തിന്റെ മൂല്യ നിർണയം അതാതു ക്ലാസ് ടീച്ചർമാർ നടത്തേണ്ടതാണ് 
     






Friday, December 9, 2016

പഠന സഹായി -രണ്ടാം ഭാഗം

തലശ്ശേരി നോർത്ത് സബ്ജില്ലയിലെ ,കീഴത്തൂർ യു പി സ്കൂളിലെ സാമൂഹ്യ ശാസ്ത്രം അധ്യാപകനായ ശ്രീ വിനോദ് കുമാർ , ഏഴാം ക്ലാസിലെ സാമൂഹ്യ ശാസ്ത്ര പാഠഭാഗങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയ പഠന സഹായി - സി ഡി യുടെ രണ്ടാം ഭാഗം പുറത്തിറങ്ങി .


Thursday, December 8, 2016

                         ഹരിത കേരള മിഷൻ
കതിരൂർ ഈസ്റ്റ് എൽ പി എസ് - പച്ചക്കറിത്തോട്ടം 


ഹരിത കേരള മിഷൻ - എരഞ്ഞോളി വെസ്റ്റ് യു പി സ്കൂൾ


Question Paper Distribution

രണ്ടാം പാദവാർഷിക പരീക്ഷയുടെ ചോദ്യപേപ്പറുകൾ ബി ആർ സി യിൽ എത്തിച്ചേർന്നിട്ടുണ്ട് .09-12-2016 മുതൽ ബി ആർ സി യിൽ നിന്നും ലഭ്യമാകുന്നതാണെന്നു ബി പി ഒ അറിയിച്ചു .

സ്കൂൾ തല തനതു പ്രവർത്തനങ്ങൾ

Urgent-സ്കൂളുകളിൽ നവമ്പർ മാസത്തിൽ തനതു പരിപാടികൾ നടന്നിട്ടുണ്ടെങ്കിൽ (പ്ലാസ്റ്റിക് നിർമാർജനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും ഉൾപ്പെടുത്താം )അവയുടെ  റിപ്പോർട്ടും ഫോട്ടോസും എത്രയും പെട്ടെന്ന് ബി ആർ സി യിൽ എത്തിക്കേണ്ടതാണ് .

Wednesday, December 7, 2016

മദ്രസ അധ്യാപക പരിശീലനം

സർവ്വ ശിക്ഷാ അഭിയാൻ കണ്ണൂരിന്റെ നേതൃത്വത്തിൽ മദ്രസ്സ അധ്യാപകർക്കുള്ള രണ്ടു ദിവസത്തെ പരിശീലന പരിപാടി 07-12-2016,08-12-2016 തീയതികളിൽ കണ്ണൂർ നോർത്ത് ബി ആർ സി യിൽ വച്ച് നടക്കുന്നു .തലശ്ശേരി നോർത്ത് ബി ആർ സി യിൽ നിന്നും സതീശൻ എ വി (ട്രെയിനർ ),ശ്രീധരൻ ജെ കെ (സി ആർ സി കോ -ഓർഡിനേറ്റർ ),മുസ്തഫ എ (ഫീൽഡ് ടീച്ചർ ) എന്നിവർ പങ്കെടുക്കുന്നു .

SECOND TERMINAL EXAM-TIME TABLE

HS SECTION

 LP,UP -GENERAL

 MUSLIM SCHOOL


Monday, December 5, 2016

"Hello English" Training

       പ്രൈമറി ക്ലാസുകളിൽ ഇംഗ്ലീഷ് ഭാഷാ പഠനം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി ഹലോ ഇംഗ്ലീഷ് പരിശീലന പരിപാടി തലശ്ശേരി നോർത്ത് ബി ആർ സി യിൽ പിണറായി പഞ്ചായത്ത്‌ പ്രസിഡന്റ് ശ്രീമതി ഗീതമ്മ പി കെ ഉദ്‌ഘാടനം ചെയ്തു .ചടങ്ങിൽ ബി പി ഒ ശ്രീമതി സുനിത പി ,ശ്രീ ജീവാനന്ദ് ,ശ്രീമതി ഷിംല ,ശ്രീ സതീശൻ എന്നിവർ സംസാരിച്ചു . 43 അധ്യാപകർ പരിശീലനത്തിൽ പങ്കാളികളായി.


Friday, December 2, 2016

                 ചിറകുള്ള ചങ്ങാതിമാർ

                     കഴിവുത്സവം 2016

         ലോക ഭിന്നശേഷി ദിനാചരണം

             ലോക ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി സർവ ശിക്ഷ അഭിയാൻ ,തലശ്ശേരി നോർത്ത് ബി ആർ സി യുടെ ആഭിമുഖ്യത്തിൽ "ചിറകുള്ള ചങ്ങാതിമാർ ",കഴിവുത്സവം 2016 ഡിസംബർ 2,3 ദിവസങ്ങളിലായി സംഘടിപ്പിച്ചു .
കതിരൂർ പഞ്ചായത്ത്‌ പ്രസിഡന്റ് ശ്രീമതി എം ഷീബയുടെ അധ്യക്ഷതയിൽ ചിത്രകാരൻ ശിവകൃഷ്ണൻ മാസ്റ്റർ ഡിസംബർ 2ന്  ചിത്രം വരച്ചു ഉദ്‌ഘാടനം ചെയ്തു .പഞ്ചായത്ത്  അംഗങ്ങളായ ,ലെഹിജ ,സംഗീത ,രാഘവൻ എന്നിവർ ആശംസകൾ അർപ്പിച്ചു .ബി പി ഒ ശ്രീമതി സുനിത സ്വാഗതവും ,ട്രെയിനർ ശശിധരൻ നന്ദിയും പറഞ്ഞു.തുടർന്ന് സമൂഹ ചിത്രരചനയും ഭിന്നശേഷിയുള്ള കുട്ടികളുടെ കായികമേളയും നടന്നു.94 പേർ പരിപാടിയിൽ പങ്കെടുത്തു.



                 ഡിസംബർ 3- ലോക ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി സർവ്വ ശിക്ഷ അഭിയാൻ തലശ്ശേരി നോർത്ത് ബി ആർ സി യുടെ നേതൃത്വത്തിൽ കതിരൂർ ഗവ .വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ വച്ച് വിവിധ കലാപരിപാടികൾ അരങ്ങേറി .കതിരൂർ ഗ്രാമ പഞ്ചായത്ത്‌ മെമ്പർ ശ്രീമതി സംഗീത അവരുടെ ശ്രുതിമധുരമായ ഗാനാലാപനത്തോടെ ഉദ്‌ഘാടനം നിർവഹിച്ച ചടങ്ങിൽ ബി പി ഒ ശ്രീമതി സുനിത പി അധ്യക്ഷം വഹിച്ചു സംസാരിച്ചു .പരിപാടികളുടെ നേതൃത്വം റിസോഴ്സ് ടീച്ചർമാരായ  ശ്രീമതി ജയ ,ശ്രീമതി  ശോഭ എന്നിവർ ഏറ്റെടുത്തു നിർവഹിച്ചു .തുടർന്ന് ഭിന്ന ശേഷിയുള്ള കുട്ടികളുടെ നയനമനോഹരങ്ങളായ  വിവിധ കലാപരിപാടികൾ അരങ്ങേറി.110 പേർ പരിപാടിയിൽ പങ്കെടുത്തു .


Thursday, December 1, 2016

ഡിസംബര് -3 -ലോക ഭിന്നശേഷി ദിനാചരണം


ഉപജില്ലാ കലോല്സവം -ജി വി എച്ച് എസ് എസ് കതിരൂര്

തലശ്ശേരി നോർത്ത് ഉപജില്ലാ കലോത്സവം ജി വി എച് എസ് എസ് കതിരൂർ സ്കൂളിൽ വച്ച് 30-11-2016 മുതൽ 02-12-2016  വരെ നടക്കുന്നു .


ആസൂത്രണ യോഗം

                     സർവ ശിക്ഷ അഭിയാൻ തലശ്ശേരി നോർത്ത് ബി ആർ സി യുടെ നേതൃത്വത്തിൽ നടത്തുന്ന ഡിസംബർ 3  -ലോക  ഭിന്നശേഷിദിനവുമായി ബന്ധപ്പെട്ട് ആസൂത്രണ യോഗം 27 -11 -2016 നു ബി ആർ സി യിൽ വച്ച് നടന്നു. യോഗത്തിൽ ബഹുമാനപ്പെട്ട പഞ്ചായത്ത് മെമ്പർ ശ്രീമതി സംഗീത ,എരഞ്ഞോളി വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ സനീഷ് ,ബി പി ഒ ശ്രീമതി സുനിത പി, ബി ആർ സിയിലെ മറ്റു സ്റ്റാഫുകൾ എന്നിവർ പങ്കെടുത്തു.ഡിസംബർ 2,3,5 തീയ്യതികളിലായി നടക്കുന്ന ലോക  ഭിന്നശേഷിദിനം എങ്ങനെ ഭംഗിയായി നടത്തുമെന്നതിൻറെ രൂപരേഖ യോഗത്തിൽ ഉണ്ടായി.