1. സംസ്ഥാന തലത്തിൽ നിശ്ചയിച്ചിട്ടുള്ള സമയ വിവര പട്ടിക പ്രകാരമാണ് മൂല്യ നിർണ്ണയ പ്രവർത്തനങ്ങൾ നടത്തേണ്ടത് .പൊതു നിർദേശം ,സമയക്രമം എന്നിവ മുൻകൂട്ടി എസ ആർ ജി യോഗത്തിൽ ചർച്ച ചെയ്‌തു തയ്യാറെടുപ്പു നടത്തണം
2. മൂല്യ നിർണയ പ്രവർത്തനങ്ങൾക്കു ശേഷം എൽ പി ക്ലാസുകളിൽ പഠന പ്രവർത്തനം തുടരേണ്ടതാണ് .
3. ഓരോ ദിവസത്തെയും ചോദ്യ പാക്കെറ്റുകൾ മുൻകൂട്ടി പരിശോധിച്ചു വ്യക്തത വരുത്തണം
4. ചോദ്യ പേപ്പർ ,വിലയിരുത്തൽ,സൂചകങ്ങൾ എന്നിവ അധ്യാപകർ പരിശോധിച്ചു വ്യക്തത വരുത്തണം
5. മൂല്യ നിർണയം ആരംഭിക്കുന്നതിനു മുൻപായി 15 മിനിറ്റ് സമാശ്വാസ സമയം അനുവദിക്കേണ്ടതാണ്
6 . ഒന്ന് മുതൽ നാലു വരെ ക്ലാസുകളിലെ എല്ലാ വിഷയവും അഞ്ചാം ക്ലാസ് ഹിന്ദി വിഷയത്തിനും ഉത്തരമെഴുതാൻ കഴിയും വിധം ബുക്ക് ലെറ്റായും ,യു പി തലത്തിൽ ചോദ്യ പേപ്പറുകളായും ആണ് മൂല്യ നിർണയ പ്രവർത്തനങ്ങൾ തയ്യാറാക്കിയിട്ടുള്ളത് .
7. മൂല്യ നിർണയത്തിന് ശേഷം കുട്ടികളുടെ പഠന നിലവാരം ചർച്ച ചെയ്‌തു ആവശ്യമായ തുടർ പ്രവർത്തനങ്ങൾ നടത്തേണ്ടതാണ്
8. ഓരോ ചോദ്യത്തിനും പോയിന്റുകൾ കണക്കാക്കി ഗ്രേഡുകൾ നൽകണം .എല്ലാ ഉത്തരങ്ങൾക്കും ലഭിക്കുന്ന ഗ്രേഡുകൾ പരിഗണിച്ചു ശതമാന പട്ടിക ഉപയോഗിച്ച് വിഷയത്തിന്റെ ഓവറോൾ ഗ്രേഡ് നൽകാം .
9. പ്രാദേശിക കാരണങ്ങൾ കൊണ്ട് ഒരു വിദ്യാലയത്തിൽ പരീക്ഷ മുടങ്ങുകയാണെങ്കിൽ പുതിയ ചോദ്യ പേപ്പറുകൾ തയ്യാറാക്കി സൗകര്യമായ ദിവസവും സമയവും കണ്ടെത്തി മൂല്യ നിര്ണയം നടത്തേണ്ടതാണ് .ഇതിന്റെ ഉത്തരവാദിത്തം പ്രഥമാധ്യാപകന് ആയിരിക്കും
10. കൂടുതൽ വിദ്യാലയങ്ങൾക്ക് പ്രാദേശികാവധി കൊടുക്കേണ്ടി വന്നാൽ വിദ്യാഭ്യാസ ഉപ ഡയറക്ടറുമായി ബന്ധപ്പെട്ടു ആവശ്യമായ ക്രമീകരണങ്ങൾ നടത്തേണ്ടതാണ്
11 . കുട്ടികൾ ക്രയോണുകൾ കരുതേണ്ട ദിവസങ്ങൾ
ക്ലാസ് 1,2 -എല്ലാ ദിവസവും
ക്ലാസ് 3 -ഗണിതം ,പരിസര പഠനം
ക്ലാസ് 5 - ഹിന്ദി
12 . കലാകായിക പ്രവൃത്തി പരിചയത്തിന്റെ മൂല്യ നിർണയം അതാതു ക്ലാസ് ടീച്ചർമാർ നടത്തേണ്ടതാണ്
നന്നായി
ReplyDelete