ചിറകുള്ള ചങ്ങാതിമാർ
കഴിവുത്സവം 2016
ലോക ഭിന്നശേഷി ദിനാചരണം
ലോക ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി സർവ ശിക്ഷ അഭിയാൻ ,തലശ്ശേരി നോർത്ത് ബി ആർ സി യുടെ ആഭിമുഖ്യത്തിൽ "ചിറകുള്ള ചങ്ങാതിമാർ ",കഴിവുത്സവം 2016 ഡിസംബർ 2,3 ദിവസങ്ങളിലായി സംഘടിപ്പിച്ചു .
കതിരൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി എം ഷീബയുടെ അധ്യക്ഷതയിൽ ചിത്രകാരൻ ശിവകൃഷ്ണൻ മാസ്റ്റർ ഡിസംബർ 2ന് ചിത്രം വരച്ചു ഉദ്‌ഘാടനം ചെയ്തു .പഞ്ചായത്ത് അംഗങ്ങളായ ,ലെഹിജ ,സംഗീത ,രാഘവൻ എന്നിവർ ആശംസകൾ അർപ്പിച്ചു .ബി പി ഒ ശ്രീമതി സുനിത സ്വാഗതവും ,ട്രെയിനർ ശശിധരൻ നന്ദിയും പറഞ്ഞു.തുടർന്ന് സമൂഹ ചിത്രരചനയും ഭിന്നശേഷിയുള്ള കുട്ടികളുടെ കായികമേളയും നടന്നു.94 പേർ പരിപാടിയിൽ പങ്കെടുത്തു.
ഡിസംബർ 3- ലോക ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി സർവ്വ ശിക്ഷ അഭിയാൻ തലശ്ശേരി നോർത്ത് ബി ആർ സി യുടെ നേതൃത്വത്തിൽ കതിരൂർ ഗവ .വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ വച്ച് വിവിധ കലാപരിപാടികൾ അരങ്ങേറി .കതിരൂർ ഗ്രാമ പഞ്ചായത്ത് മെമ്പർ ശ്രീമതി സംഗീത അവരുടെ ശ്രുതിമധുരമായ ഗാനാലാപനത്തോടെ ഉദ്‌ഘാടനം നിർവഹിച്ച ചടങ്ങിൽ ബി പി ഒ ശ്രീമതി സുനിത പി അധ്യക്ഷം വഹിച്ചു സംസാരിച്ചു .പരിപാടികളുടെ നേതൃത്വം റിസോഴ്സ് ടീച്ചർമാരായ ശ്രീമതി ജയ ,ശ്രീമതി ശോഭ എന്നിവർ ഏറ്റെടുത്തു നിർവഹിച്ചു .തുടർന്ന് ഭിന്ന ശേഷിയുള്ള കുട്ടികളുടെ നയനമനോഹരങ്ങളായ വിവിധ കലാപരിപാടികൾ അരങ്ങേറി.110 പേർ പരിപാടിയിൽ പങ്കെടുത്തു .
Great effort from the BRC team
ReplyDeleteThank you sir.
Delete