മെയിലുകൾ കമ്പ്യൂട്ടറിലേക്ക് ആക്കുന്ന വിധം
നിങ്ങളുടെ ജിമെയിൽ അക്കൗണ്ടിലെ സ്റ്റോറേജ് കപ്പാസിറ്റി പരമാവധി ആയാൽ മെയിലുകൾ ഡിലീറ്റ് ചെയ്യാതെ തന്നെ ഫ്രീ ആയി നിങ്ങളുടെ കമ്പ്യൂട്ടറിലേക്ക് മാറ്റാവുന്നതാണ്. കൂടാതെ നിങ്ങൾക്ക് ആവശ്യമുള്ള മെയിലുകൾ മാത്രം മാറ്റാൻ സാധിക്കുന്നതുമാണ്.
- ആദ്യം തന്നെ നിങ്ങളുടെ ജിമെയിൽ അക്കൗണ്ട് ഓപ്പൺ ചെയ്ത് അതിൽ Create New Label ക്ലിക്ക് ചെയ്യുക.
- Label Name ടൈപ്പ് ചെയ്തു Create എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക. പുതിയൊരു ലേബൽ നിങ്ങളുടെ ജിമെയിൽ അക്കൗണ്ടിൽ ക്രിയേറ്റ് ആയിട്ടുണ്ടാകും.
- അടുത്തത് നിങ്ങളുടെ ജിമെയിൽ അക്കൗണ്ടിൽ നിന്നും MOVE ചെയ്യേണ്ട എല്ലാ മെയിലുകളും സെലക്ട് ചെയ്യുക. എന്നിട്ട് Move to എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. ശേഷം വരുന്ന ലിസ്റ്റിൽ നിങ്ങൾ ക്രിയേറ്റ് ചെയ്ത ലേബൽ സെലക്ട് ചെയ്തു കൊടുക്കുക.
- എന്നിട്ട് Archive എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക. ഇപ്പോൾ നിങ്ങൾക്ക് MOVE ചെയ്യേണ്ട എല്ലാ മെയിലുകളും ജിമെയിലിലെ ഇൻബോക്സിൽ നിന്നും നിങ്ങൾ ക്രിയേറ്റ് ചെയ്ത ലേബലിൽ മാത്രമായി ഉൾപ്പെട്ടിട്ടുണ്ടാകും.
NB: നിങ്ങളുടെ ജിമെയിൽ നിന്നും ഡിലീറ്റ് ചെയ്യേണ്ട എല്ലാ മെയിലുകളും നിങ്ങൾ ക്രിയേറ്റ് ചെയ്ത പുതിയ ലാബലിൽ മുകളിൽ പറഞ്ഞതുപോലെ മൂവ് ചെയ്യേണ്ടതാണ് .
- അടുത്തത് Google Takeout എന്ന് സെർച്ച് ബാറിൽ ക്ലിക്ക് ചെയ്യുക.
- Sign In ക്ലിക്ക് ചെയ്യുക.
- എന്നിട്ട് Deselect all ക്ലിക്ക് ചെയ്യുക.
- എന്നിട്ട് മൗസ് താഴോട്ട് സ്ക്രോൾ ചെയ്ത് മെയിൽ എന്ന ഭാഗത്തെ ചെക്ക് ബോക്സ് സെലക്ട് ചെയ്തു കൊടുക്കുക. അതിൽ All Mail data included ക്ലിക്ക് ചെയ്യുക.
- ശേഷം വരുന്ന ലിസ്റ്റിൽ നിങ്ങൾ ക്രിയേറ്റ് ചെയ്ത ലേബൽ സെലക്ട് ചെയ്തു കൊടുക്കുക.
- എന്നിട്ട് മൗസ് താഴോട്ട് സ്ക്രോൾ ചെയ്ത് Next Step എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക
- എന്നിട്ട് താഴെ കാണുന്ന Create export എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.
- കുറച്ചു സമയം കഴിഞ്ഞാൽ (time depends on your exporting data) നിങ്ങളുടെ ഇൻബോക്സിൽ Google Takeout ൽ നിന്നും ഒരു മെയിൽ വരുന്നതാണ്. നിങ്ങൾ എക്സ്പോർട്ട് ചെയ്ത എല്ലാ ഡാറ്റകളും അതിലെ ഡൗൺലോഡ് എന്ന ബട്ടണിൽ ക്ലിക്ക് ചെയ്തു എടുക്കാവുന്നതാണ്.
- എന്നിട്ട് ഡൗൺലോഡ് എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.
- ഈ പ്രോസസ് ചെയ്തതിനുശേഷം നിങ്ങളുടെ ജിമെയിൽ നിന്നും MOVE ചെയ്യേണ്ട എല്ലാ മെയിലുകളും നിങ്ങളുടെ കമ്പ്യൂട്ടറിൽ ആയിട്ടുണ്ട്.
- അടുത്തത് നിങ്ങളുടെ ജിമെയിൽ അക്കൗണ്ടിൽ കയറി ക്രിയേറ്റ് ചെയ്ത് ലേബൽ ക്ലിക്ക് ചെയ്ത് അതിൽ നിന്ന് എല്ലാ മെയിലുകളും ഡിലീറ്റ് ചെയ്യുക ശേഷം Trash ൽ നിന്നും ഡിലീറ്റ് ചെയ്തു കളയുക.
- അപ്പോൾ നിങ്ങളുടെ ജിമെയിൽ അക്കൗണ്ടിലെ സ്റ്റോറേജ് കപ്പാസിറ്റി വളരെയധികം വർധിച്ചിട്ടുണ്ടാകും .
ഡൗൺലോഡ് ചെയ്ത് ഇ-മെയിലുകൾ ഓപ്പൺ ചെയ്യുന്നതിന് വേണ്ടി താഴെക്കാണുന്ന ലിങ്കിൽ കയറി അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാവുന്നതാണ്.
No comments:
Post a Comment
If yoy have any doubts, Please let me know