1 മുതൽ 8 വരെ ക്ലാസുകളിലേക്കുള്ള പ്രൊമോഷൻ ലിസ്റ്റ് ബി ആർ സിയിൽ എത്തിയിട്ടുണ്ട്.പ്രഥമാധ്യാപകർ ബി ആർ സിയിൽ നിന്നും ആവശ്യമുള്ളത്ര എണ്ണം കൈപ്പറ്റണമെന്ന് അറിയിക്കുന്നു.
Thursday, March 21, 2019
നിരാമയ ഇൻഷുറൻസ്
ഭിന്നശേഷിക്കാർക്ക് വേണ്ടിയുള്ള നിരാമയ ഇൻഷുറൻസ് അപേക്ഷ
ഭിന്നശേഷിക്കാർക്ക് വേണ്ടിയുള്ള 'നിരാമയ' ഇൻഷുറൻസ് പുതിയ അപേക്ഷ സ്വീകരിക്കാനും നിലവിലുള്ളവ പുതുക്കാനുമുള്ള ക്യാമ്പ് 22-03-2019 ന് തളിപ്പറമ്പ നോർത്ത്, ഇരിട്ടി, കണ്ണൂർ നോർത്ത്, തലശ്ശേരി സൗത്ത്, പയ്യന്നൂർ എന്നീ അഞ്ചു ബി.ആർ.സികളിലായി നടക്കും. ഓട്ടിസം ,സെറിബ്രൽ പാൾസി, മെന്റൽ റിട്ടാഡേഷൻ,മൾട്ടിപ്പിൾ ഡിസബിലിറ്റി എന്നീ വിഭാഗത്തിനാണ് നിരാമയ സേവനം ലഭിക്കുക. കുട്ടികളെ ക്യാമ്പിൽ കൊണ്ടുവരരുത്. ആവശ്യമായ രേഖകൾ സഹിതം രക്ഷിതാക്കൾ ഹാജരായാൽ മതി.
നിരാമയ രജിസ്ട്രേഷനു കൊണ്ടുവരേണ്ട രേഖകൾ
കളർ ഫോട്ടോ - 1
ഡിസബിലിറ്റി സർട്ടിഫിക്കറ്റ് കോപ്പി - 1
ആധാർ കാർഡ് കോപ്പി - 1
ജനനസർട്ടിഫിക്കറ്റ്/ വയസ്സ് തെളിയിക്കുന്ന രേഖയുടെ കോപ്പി - 1
റേഷൻ കാർഡ് കോപ്പി - 1
ബാങ്ക്-ജോയിൻറ് അക്കൗണ്ട് പാസ്ബുക്ക് കോപ്പി -
ചങ്ങാതിക്കൂട്ടം
ഐ ഇ ഡി സി വിഭാഗ ത്തിൽ പെടുന്ന വിദ്യാലയങ്ങളിൽ പോകാത്ത കുട്ടികളുടെ വീടുകളിൽ അവർ പഠിക്കുന്ന വിദ്യാലയത്തിലെ അധ്യാപകരും കുട്ടികളും,ബി ആർ സി യിലെ അദ്ധ്യാപകരും സന്ദർശനം നടത്തി.