കടപ്പാട് : മട്ടന്നൂർ ബി.ആർ.സി
ശാലാസിദ്ധി അപ്ഡേറ്റ് ചെയ്യാനുളള സഹായം
ശാലാസിദ്ധി സൈറ്റിലെത്തുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
User Name, Password ഇവ കൊടുത്ത് Submit ചെയ്യുക. (യു ഡയസ് കോഡ് ആണ് User Name. Password മറന്നു പോയെങ്കില്‍ Submit ന് താഴെയുളള Forgot Password ല്‍ (അല്ലെങ്കില്‍ ഇവിടെ ) ക്ലിക്ക് ചെയ്യുക.
ചിത്രത്തില്‍ കാണുന്നതു പോലെ ജാലകം തുറന്നു വരും.
PIN (OTP) അറിയുമെങ്കില്‍ യു ഡയസ് കോഡും ടൈപ്പ് ചെയ്ത് Submit ചെയ്താല്‍ പുതിയ പാസ്സ് വേര്‍ഡ് ഉണ്ടാക്കാം. PIN (OTP) അറിയില്ലെങ്കില്‍ അടുത്ത ഓപ്ഷന്‍ Get PIN (OTP) കൊടുക്കുക. ഇതു രണ്ടും ശരിയായില്ലെങ്കില്‍ Forgot PIN കൊടുത്ത് ബി ആര്‍ സി യുമായി ബന്ധപ്പെടുക. പാസ്‌വർഡും യൂസർ നെയിമും കിട്ടിയാൽ Submit ചെയ്ത് തുറക്കുക .
സൈറ്റ് തുറന്നു കഴിഞ്ഞാല്‍ ഈ ഒരു പേജിലെത്താം.ഇവിടെ ഇടതു ഭാഗത്ത് LEARNERS, TEACHERS തുടങ്ങിയ മെനു കാണാം. ഇവ ഓരോന്നും തുറന്ന് പൂരിപ്പിക്കണം. ഇതില് LEARNERS ല്‍ മൗസ് പോയിന്റ് വെക്കുമ്പോള്‍ 3 ഓപ്ഷന്‍ കാണാം.
ഇതിലെ ഒന്നാമത്തെ ഓപ്ഷന്‍ തുറന്നാല്‍ ഇങ്ങനെ കാണാം
ഇവിടെയുളള മുഴുവന്‍ കോളങ്ങളും പൂരിപ്പിക്കുക. ഒരു കോളവും ഒഴിച്ചിടരുത്. ആവശ്യമെങ്കില്‍ പൂജ്യം ചേര്‍ക്കുക. തുടര്‍ന്ന് Submit ചെയ്യുക. ഇവിടെ നിന്ന് തന്നെ Next ക്ലിക്ക് ചെയ്താല്‍ LEARNERS ലെ അടുത്ത പേജിലേക്ക് പോകാം. ശ്രദ്ധിക്കുക, Submitചെയ്താല്‍ മാത്രമേ അടുത്ത പേജിലേക്ക് പോകാന്‍ പറ്റുകയുളളൂ.
ഇപ്രകാരം 7 ഡൊമെയ്നുകളിലേയും എല്ലാ വിവരങ്ങളും പൂരിപ്പിക്കുക.
Priortize the area of Improvement (Low/Medium/High) ല്‍ ഏതിനാണോ High കൊടുക്കുന്നത് അതാണ് Action for Continuous School Improvement Plan ല്‍ ഡൊമെയ്ന്‍ 1 ലെ ആദ്യ കോളത്തില്‍ ചേര്‍ക്കേണ്ടത്.
Action for Continuous School Improvement Plan ലെ 28 കോളങ്ങളും പൂരിപ്പിക്കുക. (ഒരു കോളവും ഒഴിച്ചിടരുത്. ഒഴിച്ചിട്ടാല്‍ സബ്മിറ്റ് ആവുകയില്ല.)
Submit ചെയ്യുക. Final Submit കൊടുക്കുക. നിങ്ങള്‍ സബ്മിറ്റ് ചെയ്തതെല്ലാം പച്ച നിറത്തില്‍ ടിക് മാര്‍ക്ക് കാണാം.
Submit ചെയ്യുക. Final Submit കൊടുക്കുക. നിങ്ങള്‍ സബ്മിറ്റ് ചെയ്തതെല്ലാം പച്ച നിറത്തില്‍ ടിക് മാര്‍ക്ക് കാണാം.
Final Submit ചെയ്താല്‍ നിങ്ങളുടെ ഹോം പേജ് ഇങ്ങനെ ആയിരിക്കും
റിപ്പോര്‍ട്ട് എങ്ങനെ എടുക്കാം?
മെനുവിലെ Reports ല്‍ പോയി School Evaluation Dashboard Save ചെയ്യാം.