Drop Down MenusDrop Down MenusCSS Drop Down MenuPure CSS Dropdown Menu
sub_cat001
  ആഴ്ചയിൽ 1 ദിവസം സ്പീച് തെറാപ്പിയും ഫിസിയോ തെറാപ്പിയും ബി ആർ സിയിൽ വെച്ച് നടക്കുന്നു. Contact no 7994030221

Friday, October 29, 2021

KALA UTSAV

 കലാ ഉത്സവ്‌ ജില്ലാതല വിജയികൾ 


Wednesday, October 27, 2021

COMPLAINT REGISTERING OF LAPTOP/PROJECTORS etc. IN SCHOOL

 സ്കൂളിലെ  ലാപ്ടോപ്പ് ,പ്രൊജക്ടർ etc.   ഉപകരണങ്ങൾ തകരാറിലായാൽ കംപ്ലൈൻറ് രജിസ്റ്റർ ചെയ്യുന്ന വിധം.

     കോവിഡ്  മഹാമാരിയെ തുടർന്ന്  സ്കൂളുകൾ കുറച്ചു കാലം  അടച്ചിടേണ്ടി വന്നു. തുടർന്ന് സ്കൂളുകളിലെ  ഹൈടെക് ഉപകരണങ്ങൾ  കേടുവരാൻ സാധ്യതയുണ്ട്. ആയതിനാൽ  KITE  സഹായത്തോടെ തന്നെ തകരാറിലായ ഉപകരണങ്ങൾ രജിസ്റ്റർ ചെയ്യാൻ സാധിക്കുന്നതാണ്.

കൈറ്റ്( KITE) സൈറ്റിൽ എത്തുവാൻ  ഇവിടെ ക്ലിക്ക് ചെയ്യുക.


  • SERVICES ക്ലിക്ക് ചെയ്യുക.എന്നിട്ട്   HighTech School Complaint Registration ക്ലിക്ക് ചെയ്യുക.


  • User Name :lps-schoolcode  (എൽപി സ്കൂൾ ആണെങ്കിൽ Ips, യുപി സ്കൂൾ ആണെങ്കിൽ ups, etc. )
          Password: pass 
                        എന്നിട്ട് SUBMIT ക്ലിക്ക് ചെയ്യുക.




  • വന്നിരിക്കുന്ന സ്കൂൾ  ഹോം പേജിലെ COMLAINTS tab ക്ലിക്ക് ചെയ്യുക.


  • എന്നിട്ട് REGISTER COMPLAINTS ക്ലിക്ക് ചെയ്യുക.


  •      PRODUCT സെലക്ട് ചെയ്തു കൊടുക്കുക.   LAPTOP/PROJECTOR/SPEAKER/CAMERA etc.  ITEM  സെലക്ട് ചെയ്യുക. എന്നിട്ട് LOAD COMPLAINT SCREEN ക്ലിക്ക് ചെയ്യുക.
 



  •              ലാപ്ടോപ്പ് കംപ്ലൈൻറ് രജിസ്റ്റർ ചെയ്യുന്നതാണെങ്കിൽ എന്താണ്  കംപ്ലൈൻറ് എന്നത് ചെക്ക് ബോക്സിൽ ക്ലിക്ക് ചെയ്യുക. അഥവാ അറിയില്ലെങ്കിൽ താഴെ കാണുന്ന ബോക്സിൽ ടൈപ്പ് ചെയ്തു കൊടുക്കുക.
     എന്നിട്ട് OFFICER NAME എന്ന് ഭാഗത്ത് HM പേര് ,OFFICER PHONE- HM ഫോൺ നമ്പർ , ഇമെയിൽ ഐഡി എന്നിവ കൊടുത്ത് REGISTER COMPLAINT ക്ലിക്ക് ചെയ്യുക.

  • വിവരങ്ങൾ കൃത്യമായി കൊടുത്തു കഴിഞ്ഞാൽ ഉത്തരവാദിത്തപ്പെട്ടവർ നിങ്ങളെ  ബന്ധപ്പെടുന്നതാണ്. 

Saturday, October 23, 2021

Thursday, October 21, 2021

VEER GATHA PROJECT

3 മുതൽ 12 വരെയുള്ള വിദ്യാർത്ഥികളെ ധീര ഹൃദയങ്ങളുടെ ബഹുമാനാർത്ഥം വീർ ഗാഥ പ്രോജക്റ്റിൽ ക്ഷണിക്കുന്നു.

     


          സായുധ സേനയിലെ ഉദ്യോഗസ്ഥരുടെ/ഉദ്യോഗസ്ഥരുടെ ധീരതയുടെയും ത്യാഗത്തിന്റെയും ബഹുമാനാർത്ഥം, നിയമാനുസൃതമായി രൂപീകരിക്കപ്പെട്ട സേനകളുടെയും സിവിലിയന്മാരുടെയും, റിപ്പബ്ലിക് ദിനത്തിലും സ്വാതന്ത്ര്യദിനത്തിലും വർഷത്തിൽ രണ്ടുതവണ ധീരതയ്ക്കുള്ള അവാർഡുകൾ പ്രഖ്യാപിക്കപ്പെടുന്നു. വിദ്യാർത്ഥികൾക്കിടയിൽ ധീരതയുടെ പ്രവർത്തനങ്ങളുടെയും ഈ ധീരന്മാരുടെ ജീവിതകഥകളുടെയും വിശദാംശങ്ങൾ പ്രചരിപ്പിക്കുന്നതിന് പ്രതിരോധ മന്ത്രാലയം (MoD) നിർദ്ദേശിച്ചിട്ടുണ്ട്, ധീരത അവാർഡ് ജേതാക്കളെ അടിസ്ഥാനമാക്കിയുള്ള പദ്ധതികൾ/പ്രവർത്തനങ്ങൾ നടത്താൻ സ്കൂൾ വിദ്യാർത്ഥികളെ പ്രേരിപ്പിച്ചേക്കാം. അതനുസരിച്ച്, വിദ്യാഭ്യാസ മന്ത്രാലയം, സ്കൂൾ വിദ്യാഭ്യാസ & സാക്ഷരതാ വകുപ്പ്, 2021 ഒക്ടോബർ 21 മുതൽ 20 നവംബർ 20 വരെ വീരഗാഥ പദ്ധതി സംഘടിപ്പിക്കുന്നു .രാജ്യത്തെ എല്ലാ സ്കൂൾ ബോർഡുകളിൽ നിന്നുമുള്ള വിദ്യാർത്ഥികളുടെ വലിയ പങ്കാളിത്തം സുഗമമാക്കുന്നതിനായി https://innovateindia.mygov.in/ പ്ലാറ്റ്ഫോമിൽ  വീർ ഗാഥ പദ്ധതി ആരംഭിക്കാൻ തീരുമാനിച്ചിട്ടുണ്ട്. പ്രോജക്റ്റ് ഒരു ഫയലിന്റെ രേഖാമൂലമുള്ള രൂപത്തിലായിരിക്കണമെന്നില്ല. കവിത, ഉപന്യാസം, പെയിന്റിംഗ്, മൾട്ടി-മീഡിയ അവതരണം (എൻക്റ്റ്മെന്റ് വീഡിയോ) തുടങ്ങിയ ഇന്റർ ഡിസിപ്ലിനറി, കല-സംയോജിത പ്രവർത്തനങ്ങൾ വ്യക്തിഗത വിദ്യാർത്ഥികൾക്ക് പങ്കെടുക്കാനുള്ള ഒരു പ്രോജക്റ്റായി ചെയ്യേണ്ട ഒരു പ്രവർത്തനമാണ്. 

വീർഗാഥ പദ്ധതിയുടെ വിഷയങ്ങളും വിഭാഗങ്ങളും:

വിഭാഗങ്ങൾതാഴെ പറയുന്ന രൂപത്തിൽ പ്രവർത്തനം/ എൻട്രി:
3 മുതൽ 5 വരെ ക്ലാസുകൾകവിത/ഖണ്ഡിക (150 വാക്കുകൾ)/പെയിന്റിംഗ്
6 മുതൽ 8 വരെ ക്ലാസുകൾകവിത/ഖണ്ഡിക (300 വാക്കുകൾ)/പെയിന്റിംഗ്/മൾട്ടി മീഡിയ അവതരണം (എൻക്റ്റ്മെന്റ് വീഡിയോ)
9 മുതൽ 10 വരെയുള്ള ക്ലാസുകൾകവിത/ഉപന്യാസം (750 വാക്കുകൾ)/പെയിന്റിംഗ്/മൾട്ടി മീഡിയ അവതരണം (എൻക്റ്റ്മെന്റ് വീഡിയോ)
11 മുതൽ 12 വരെ ക്ലാസുകൾകവിത/ഉപന്യാസം (1000 വാക്കുകൾ)/പെയിന്റിംഗ്/മൾട്ടി മീഡിയ അവതരണം (എൻക്റ്റ്മെന്റ് വീഡിയോ)

സ്കൂളുകളുടെ പ്രവർത്തനങ്ങൾ നടത്തുന്നതിനുള്ള ടൈംലൈൻ:

തീയതികൾ പ്രവർത്തനങ്ങൾ
2021 ഒക്ടോബർ 21 മുതൽ നവംബർ 20 വരെ.2021. സ്കൂൾ തലത്തിൽ പ്രവർത്തനങ്ങളുടെ നടത്തിപ്പ്: മേൽപ്പറഞ്ഞ വിഷയങ്ങളിൽ സ്കൂളുകൾ സ്വയം പ്രവർത്തനങ്ങൾ നടത്തണം.
2021 നവംബർ 1 മുതൽ നവംബർ 30 വരെhttps://innovateindia.mygov.in/veer-gatha-project/ പോർട്ടലിൽ ഓരോ വിഭാഗത്തിൽനിന്നും മൊത്തം 04 മികച്ച ഓരോ എൻട്രികൾ സ്കൂളുകൾ അപ്ലോഡ് ചെയ്യും.

  • ഒരു സ്കൂളിൽ നിന്ന് പരമാവധി  04 എൻട്രികൾ അപ്ലോഡ് ചെയ്യാവുന്നതാണ്.
  • വീർ ഗാഥ പ്രോജക്ട് പോർട്ടൽ 2021 നവംബർ 1 മുതൽ 2021 നവംബർ 30 വരെ എൻട്രികൾ സമർപ്പിക്കുന്നതിനായി തുറന്നിരിക്കുമെന്നത് ശ്രദ്ധിക്കുക.
  • മികച്ച എൻട്രികൾ സമർപ്പിക്കുന്നതിനുള്ള അവസാന തീയതിക്കായി സ്കൂളുകൾ കാത്തിരിക്കരുത്.

അവാർഡുകൾ

i. തിരഞ്ഞെടുത്ത 25 എൻട്രികൾക്ക്  10,000/- ക്യാഷ് പ്രൈസ്  പ്രതിരോധ മന്ത്രാലയം  നൽകും 

ii. ഡൽഹിയിൽ നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷത്തിന് 25 വിജയികളെ വീതം ക്ഷണിക്കും.

പോർട്ടലിൽ എൻട്രി ചെയ്ത എല്ലാ വിദ്യാർത്ഥികൾക്കും പങ്കാളിത്തത്തിന്റെ ഇ-സർട്ടിഫിക്കറ്റ് ലഭിക്കും.

റഫറൻസിനായി വെബ്സൈറ്റുകൾ:

ഇനിപ്പറയുന്ന ലിങ്കുകൾ സ്കൂളുകൾക്ക് പരാമർശിക്കാവുന്നതാണ്: 

i. ധീര ഹൃദയങ്ങളെക്കുറിച്ച് വിശദമായി അറിയാൻ www.gallantryawards.gov.in എന്ന വെബ്സൈറ്റ്.

ii. വിദ്യാഭ്യാസ മന്ത്രാലയം www.education.gov.in

വീർഗാഥ സർക്കുലർ ഇവിടെ നിന്നും ഡൗൺലോഡ് ചെയ്യാം

Saturday, October 16, 2021

KALA UTSAV

കലാ ഉത്സവ്  2021

                  സമഗ്ര ശിക്ഷാ കേരളം തലശ്ശേരി നോർത്ത് ബി ആർ സി യുടെ നേതൃത്വത്തിൽ "കലാ ഉത്സവ്-2021"  ഒക്ടോബർ 16 ന് രാവിലെ 10 മണിക്ക് കതിരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ പി.പി സനൽ ഉദ്ഘാടനം ചെയ്‌തു. ട്രെയിനർ ശ്രീമതി അജിതകുമാരി ചന്ദ്രോത്ത് സ്വാഗതം പറഞ്ഞ ചടങ്ങിൽ  വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി റംസീന കെ പി അധ്യക്ഷത വഹിച്ചു.  ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി പി റംല മുഖ്യപ്രഭാഷണം നടത്തി . സി ആർ സി കോ-ഓർഡിനേറ്റർ  ശ്രീമതി അഞ്ജു സി നന്ദി പറഞ്ഞു.

Wednesday, October 13, 2021

Tuesday, October 12, 2021

swachh survey

  ജില്ലാ ശുചിത്വ മിഷൻ കണ്ണൂർ 2021 ശുചിത്വ സർവ്വേ 


               സംസ്ഥാനത്ത് നിലവിലുള്ള ശുചിത്വ പരിപാലന സംവിധാനങ്ങളും മാലിന്യ സംസ്കരണ മികവും നിർദിഷ്ട മാനദണ്ഡങ്ങളനുസരിച്ച് വിലയിരുത്തി ദേശീയതലത്തിൽ റാങ്ക് നിശ്ചയിക്കുവാൻ ഓരോ ജില്ലയിലെയും പൗരാവലിയുടെ അഭിപ്രായ സർവ്വേ നടത്തുന്നു. ആയതിനാൽ ഇതിനായുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി നമ്മുടെ ജില്ലയിലും നിശ്ചിത അഞ്ചു ചോദ്യങ്ങൾ ഉള്ള ഉത്തരം നൽകേണ്ടതുണ്ട്. പ്രസ്തുത കാര്യത്തിൻറെ  നിർവഹണത്തിനായി നമ്മുടെ ജില്ലയിലെ വിവിധ വകുപ്പുകൾ ഗവൺമെൻറ് സ്ഥാപനങ്ങൾ സന്നദ്ധ ഗ്രൂപ്പുകൾ എന്നിവരുടെ സഹകരണം ഉറപ്പുവരുത്തേണ്ടതുണ്ട്. പരമാവധി ആൾക്കാർ അനുകൂലമായി പ്രതികരിച്ചാൽ ദേശീയതലത്തിൽ കേരളത്തെ പ്രഥമ സ്ഥാനത്ത് എത്തിക്കാൻ കഴിയും ജില്ലയിലെ മുഴുവൻ ജീവനക്കാരും പങ്കാളികളാകാൻ സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.  ഇതിനാവശ്യമായ  ലിങ്ക് താഴെ കൊടുക്കുന്നു.


ഫീഡ്ബാക്കിനായി ഇവിടെ ക്ലിക്ക് ചെയ്യുക

KALA UTSAV

കലാ ഉത്സവ്- 2021

              കലാ ഉത്സവ് 2021 പരിപാടി 16 -10 -2021 ശനിയാഴ്ച രാവിലെ 10 മണി മുതൽ ബിആർസി ഹാളിൽ വച്ച് നടക്കുന്നതാണ് . പരിപാടിയുമായി ബന്ധപ്പെട്ട നിർദേശങ്ങൾ താഴെ കൊടുക്കുന്നു.

  • visual arts, Indigenous toy making എന്നിവ പരമാവധി മൂന്നു മണിക്കൂറും ബാക്കിയുള്ള ഇനങ്ങളുടെ അവതരണത്തിനായുള്ള പരമാവധി സമയം 4 മുതൽ 6 മിനിട്ട് വരെ മാത്രമാണ്.
  •   മത്സര സമയത്ത് ഒരു കേന്ദ്രത്തിൽ  പരമാവധി 12 പേരിൽ കൂടാൻ പാടില്ല.
  •   അടുത്തടുത്തുള്ള രണ്ട് മത്സരാർത്ഥികൾക്ക് സമയക്രമത്തിൽ 10  മിനിറ്റിൽ കുറയാത്ത വ്യത്യാസം  ഉണ്ടാകുന്നതാണ്. 
  •  നൃത്ത ഇനത്തിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് ആവശ്യമെങ്കിൽ ചിലങ്ക ഉപയോഗിക്കാവുന്നതാണ്.
  •   മത്സരങ്ങൾ നിർബന്ധമായും കോസ്റ്റ്യൂംസ് ഒഴിവാക്കി നടത്തേണ്ടതാണ് .
  • ഓരോ മത്സരവും വീഡിയോ ഷൂട്ട് ചെയ്ത റെക്കോർഡ് ചെയ്യുന്നതിനാൽ മത്സരാർത്ഥികൾ ആവശ്യമായ സാമഗ്രികൾ കൊണ്ടുവരേണ്ടതാണ്.
  • മത്സരാർത്ഥികൾ മുൻകൂട്ടി  നിശ്ചയിച്ച സമയപ്രകാരം തന്നെ മത്സരത്തിനായി വരേണ്ടതാണ്.

Wednesday, October 6, 2021

75 -INDEPENDENCE DAY



 ആസാദി കാ അമൃത് മഹോത്സവ് 

സമഗ്രശിക്ഷാ കേരളം തലശ്ശേരി നോർത്ത്  ബി.ആര്‍.സിയുടെ നേതൃത്വത്തില്‍
നടത്തിയ  ആസാദി കാ അമൃത് മഹോത്സവ് പരിപാടിയുടെ സർട്ടിഫിക്കറ്റ് വിതരണവും സമ്മാനദാനവും 05/10/2021 ന്   നടന്നു. ബി പി സി ശ്രീ ജലചന്ദ്രൻ സ്വാഗതം പറഞ്ഞ  ചടങ്ങിൽ ഉദ്ഘാടനം കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ് ശ്രീ ബിനോയ് കുര്യൻ  നിര്‍വ്വഹിച്ചു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി റംസീന കെ പി അധ്യക്ഷത വഹിച്ചു. ശ്രീ പ്രകാശൻ കർത്താ ,ശ്രീ സുരേഷ് പുത്തലത്ത് ,ശ്രീ ഷീജിത്ത് കെ ,ശ്രീ കെ വി രഞ്ജിത്ത് ,ശ്രീമതി അജിതകുമാരി എന്നിവർ സംസാരിച്ചു.