Drop Down MenusDrop Down MenusCSS Drop Down MenuPure CSS Dropdown Menu
sub_cat001
  ആഴ്ചയിൽ 1 ദിവസം സ്പീച് തെറാപ്പിയും ഫിസിയോ തെറാപ്പിയും ബി ആർ സിയിൽ വെച്ച് നടക്കുന്നു. Contact no 7994030221

Monday, November 29, 2021

RAA QUIZ 2021

 ക്വിസ് മത്സരം

                                                         തലശ്ശേരി നോർത്ത് സബ്ജില്ലാതല രാഷ്ട്രീയ ആവിഷ്കാർ അഭിയാൻ ക്വിസ് മത്സരം  HS , HSS വിഭാഗം 29 -11-2021 രാവിലെ 10 മണിക്ക് ബി.ആർ.സി ഹാളിൽ വെച്ചു നടന്നു. റിട്ട. തലശ്ശേരി സൗത്ത് എ.ഇ. ഒ തിലകൻ K നേതൃത്വം നൽകിയ ക്വിസ്സിൽ ടെയിനർ ടി.വി സഖീഷ് അധ്യക്ഷത വഹിച്ചു. ട്രെയിനർ അജിതകുമാരി ചന്ത്രോത്ത് സ്വാഗതം പറഞ്ഞു. തുടർന്ന് ജി.വി.എച്ച്.എസ്. എസ് HM പ്രകാശൻ കർത്ത സമ്മാനദാനവും സർട്ടിഫിക്കറ്റ് വിതരണവും നടത്തി. സി.ആർ.സി.സി അമിത കെ, അഞ്ജു സി എന്നിവർ സംസാരിച്ചു.

 
                                  


Monday, November 22, 2021

INCLUSIVE EDUCATION WORKSHEETS

 ഭിന്നശേഷി കുട്ടികൾക്കു വേണ്ടിയുള്ള വർക്ക് ഷീറ്റ്

                    സമഗ്ര ശിക്ഷാ കേരളം ഭിന്നശേഷി കുട്ടികൾക്കു വേണ്ടി തയ്യാറാക്കിയ 1 മുതൽ 10 വരെ ക്ലാസുകളിലെ വർക്ക് ഷീറ്റുകൾക്ക് വേണ്ടി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

       CLICK TO DOWNLOAD

Friday, November 19, 2021

WORKSHEETS

 വർക്ക് ഷീറ്റ് 

          സമഗ്ര ശിക്ഷ കേരളം തയ്യാറാക്കിയ മുഴുവൻ ക്ലാസിലെയും വർക്ക് ഷീറ്റുകൾക്കുവേണ്ടി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക .

                                               CLICK TO DOWNLOAD

Wednesday, November 17, 2021

HOW TO TRANSFER EMAILS TO YOUR PC AND FREEUP YOUR GMAIL INBOX

മെയിലുകൾ കമ്പ്യൂട്ടറിലേക്ക് ആക്കുന്ന വിധം

                   നിങ്ങളുടെ ജിമെയിൽ അക്കൗണ്ടിലെ സ്റ്റോറേജ് കപ്പാസിറ്റി  പരമാവധി ആയാൽ മെയിലുകൾ ഡിലീറ്റ് ചെയ്യാതെ തന്നെ ഫ്രീ ആയി  നിങ്ങളുടെ കമ്പ്യൂട്ടറിലേക്ക് മാറ്റാവുന്നതാണ്. കൂടാതെ  നിങ്ങൾക്ക് ആവശ്യമുള്ള  മെയിലുകൾ മാത്രം  മാറ്റാൻ സാധിക്കുന്നതുമാണ്.


  • ആദ്യം തന്നെ നിങ്ങളുടെ ജിമെയിൽ അക്കൗണ്ട് ഓപ്പൺ ചെയ്ത് അതിൽ Create New Label  ക്ലിക്ക് ചെയ്യുക.


  • Label Name ടൈപ്പ്  ചെയ്തു    Create എന്ന ബട്ടൺ  ക്ലിക്ക് ചെയ്യുക. പുതിയൊരു ലേബൽ നിങ്ങളുടെ ജിമെയിൽ അക്കൗണ്ടിൽ ക്രിയേറ്റ് ആയിട്ടുണ്ടാകും.

  • അടുത്തത് നിങ്ങളുടെ ജിമെയിൽ അക്കൗണ്ടിൽ നിന്നും MOVE  ചെയ്യേണ്ട എല്ലാ മെയിലുകളും സെലക്ട് ചെയ്യുക. എന്നിട്ട്  Move to  എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. ശേഷം വരുന്ന ലിസ്റ്റിൽ നിങ്ങൾ ക്രിയേറ്റ് ചെയ്ത ലേബൽ സെലക്ട് ചെയ്തു കൊടുക്കുക.

  • എന്നിട്ട്   Archive   എന്ന ബട്ടണിൽ  ക്ലിക്ക് ചെയ്യുക. ഇപ്പോൾ നിങ്ങൾക്ക് MOVE ചെയ്യേണ്ട എല്ലാ മെയിലുകളും ജിമെയിലിലെ ഇൻബോക്സിൽ നിന്നും  നിങ്ങൾ ക്രിയേറ്റ് ചെയ്ത  ലേബലിൽ മാത്രമായി ഉൾപ്പെട്ടിട്ടുണ്ടാകും.                                                                                                  
 

NB: നിങ്ങളുടെ ജിമെയിൽ നിന്നും  ഡിലീറ്റ് ചെയ്യേണ്ട എല്ലാ മെയിലുകളും നിങ്ങൾ ക്രിയേറ്റ് ചെയ്ത പുതിയ ലാബലിൽ  മുകളിൽ പറഞ്ഞതുപോലെ മൂവ് ചെയ്യേണ്ടതാണ് .

  • അടുത്തത് Google Takeout   എന്ന് സെർച്ച് ബാറിൽ ക്ലിക്ക് ചെയ്യുക.
  • Sign In ക്ലിക്ക് ചെയ്യുക.


 



  • എന്നിട്ട്  Deselect all  ക്ലിക്ക് ചെയ്യുക.



  • എന്നിട്ട് മൗസ് താഴോട്ട് സ്ക്രോൾ ചെയ്ത്  മെയിൽ എന്ന ഭാഗത്തെ ചെക്ക് ബോക്സ് സെലക്ട് ചെയ്തു കൊടുക്കുക. അതിൽ All Mail data included  ക്ലിക്ക് ചെയ്യുക.



  • ശേഷം വരുന്ന ലിസ്റ്റിൽ നിങ്ങൾ ക്രിയേറ്റ് ചെയ്ത ലേബൽ സെലക്ട് ചെയ്തു കൊടുക്കുക.


  • എന്നിട്ട് മൗസ് താഴോട്ട് സ്ക്രോൾ ചെയ്ത്  Next Step എന്ന ബട്ടണിൽ  ക്ലിക്ക് ചെയ്യുക




  • എന്നിട്ട് താഴെ കാണുന്ന  Create export  എന്ന ബട്ടണിൽ  ക്ലിക്ക് ചെയ്യുക.



  • കുറച്ചു സമയം കഴിഞ്ഞാൽ (time depends on your exporting data)  നിങ്ങളുടെ ഇൻബോക്സിൽ Google Takeout ൽ  നിന്നും  ഒരു മെയിൽ വരുന്നതാണ്. നിങ്ങൾ എക്സ്പോർട്ട് ചെയ്ത എല്ലാ ഡാറ്റകളും അതിലെ ഡൗൺലോഡ് എന്ന ബട്ടണിൽ ക്ലിക്ക് ചെയ്തു എടുക്കാവുന്നതാണ്.

   


  • എന്നിട്ട് ഡൗൺലോഡ് എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.

                            

  • ഈ പ്രോസസ് ചെയ്തതിനുശേഷം നിങ്ങളുടെ ജിമെയിൽ നിന്നും MOVE ചെയ്യേണ്ട  എല്ലാ മെയിലുകളും നിങ്ങളുടെ കമ്പ്യൂട്ടറിൽ  ആയിട്ടുണ്ട്. 

  • അടുത്തത് നിങ്ങളുടെ ജിമെയിൽ അക്കൗണ്ടിൽ കയറി  ക്രിയേറ്റ് ചെയ്ത് ലേബൽ ക്ലിക്ക് ചെയ്ത്   അതിൽ നിന്ന്  എല്ലാ മെയിലുകളും ഡിലീറ്റ് ചെയ്യുക ശേഷം  Trash ൽ  നിന്നും  ഡിലീറ്റ് ചെയ്തു കളയുക.

  • അപ്പോൾ നിങ്ങളുടെ ജിമെയിൽ അക്കൗണ്ടിലെ സ്റ്റോറേജ് കപ്പാസിറ്റി വളരെയധികം വർധിച്ചിട്ടുണ്ടാകും .

ഡൗൺലോഡ് ചെയ്ത് ഇ-മെയിലുകൾ ഓപ്പൺ ചെയ്യുന്നതിന് വേണ്ടി താഴെക്കാണുന്ന  ലിങ്കിൽ കയറി അപ്ലിക്കേഷൻ ഡൗൺലോഡ്  ചെയ്യാവുന്നതാണ്. 

CLICK TO DOWNLOAD

       

Saturday, November 6, 2021

NAS SURVEY SAMPLE QUESTIONS-2017

 NAS  സർവ്വേ 

                നാസ് സർവ്വേയുമായി ബന്ധപ്പെട്ട് 2017 ലെ  സാമ്പിൾ ചോദ്യത്തിന് വേണ്ടി താഴെ കാണുന്ന ലിങ്കിൽ  ക്ലിക്ക് ചെയ്യുക.

               ഇവിടെ ക്ലിക്ക് ചെയ്യുക

Wednesday, November 3, 2021

RASHTRIYA EKTA DIVAS STORY WRITING

 RASHTRIYA EKTA DIVAS -കഥാരചന മത്സരം 


മൂല്യനിർണ്ണയ മാനദണ്ഡം:

ഇനിപ്പറയുന്ന മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കി കഥകൾ വിലയിരുത്തപ്പെടും.

1. തീമിന്റെ ഉള്ളടക്കവും ധാരണയും: 50% വെയ്റ്റേജ്'
  • പങ്കെടുക്കുന്നവർ, അവരുടെ രചനകൾ വികസിപ്പിക്കുമ്പോൾ അവയാണെന്ന് ഓർമ്മിക്കേണ്ടതാണ്.തന്നിരിക്കുന്ന തീമുകളിൽ, സൃഷ്ടിപരമായ രീതിയിൽ വസ്തുതാപരവും ചരിത്രപരവുമായ ഒരു പാഠം എഴുതുക'
  •  വസ്തുതകൾ, കണക്കുകൾ, കഥാപാത്രങ്ങൾ, അനുഭവം എന്നിവ മൗലികവും അവതരണവും ആയിരിക്കണം. ഇവന്റ്, വ്യക്തികൾ, അനുഭവം എന്നിവയുമായി ബന്ധപ്പെട്ടതോ അതിൽ നിന്ന് ഉത്ഭവിക്കുന്നതോ ആയ രീതിയിൽ പരിശീലനവും.
  • കഥകൾ എഴുതേണ്ടത് വസ്തുതകളെ അടിസ്ഥാനമാക്കിയാണ്, അല്ലാതെ വെറും ഭാവനാത്മകമായ ഒരു ഉപന്യാസമായിട്ടല്ല .
  •  അതനുസരിച്ച്, അടയാളപ്പെടുത്തലിന്റെ 50% ഉള്ളടക്കത്തിലായിരിക്കും, അതായത് ആശയങ്ങൾ,അവതരണവും സ്വഭാവരൂപീകരണവും'
2. കൃത്യത: 25% വെയ്റ്റേജ്'
  •  കഥകളിലെ ഭാഷയുടെ ശരിയായതും ഉചിതവുമായ ഉപയോഗമാണ് കൃത്യത .
  •  കഥകളും അതിലെ സംഭവങ്ങളും കഥാപാത്രങ്ങളും ആശയങ്ങളും തീമുകളും ഏത് വിധത്തിലും അവതരിപ്പിക്കാം മാർഗങ്ങളും, എന്നാൽ കഥകളുടെ ഭാഷ ശരിയായതും ഉചിതവുമായിരിക്കണം.
  •  25% മൂല്യനിർണ്ണയം ഭാഷയുടെ ശരിയായ / ഉചിതമായ ഉപയോഗത്തിലായിരിക്കും.
3.Fluency :25% വെയ്റ്റേജ്'
  •  Fluency, ശൈലിയും താളവും ഉപയോഗിച്ച് എഴുതാനുള്ള ഒരാളുടെ കഴിവാണ്.Fluency. ഉപയോഗം പദാവലി, പദസമുച്ചയങ്ങൾ (എഴുത്തിന് അനുയോജ്യമായ ഭാഷാപ്രയോഗങ്ങൾ, പഴഞ്ചൊല്ലുകൾ) ആഖ്യാനത്തിനും ശൈലിക്കും (ആഖ്യാന സാങ്കേതികത) അനുയോജ്യമാക്കുന്നു.
  • അതിനാൽ, 25% വെയിറ്റേജിന്റെ ശൈലിക്കും അവതരണത്തിനും നൽകും നിർദ്ദേശിച്ച തീമുകളിലെ എഴുത്തുകൾ.
NB: ബിആർസി യിൽ എത്തിക്കേണ്ട അവസാന തീയതി നവംബർ 12