23-01-2017 തിങ്കളാഴ്ച 10 മണിക്ക് ബി ആര്‍ സിതല ആസൂത്രണം നടത്തി.അതു പ്രകാരം 24-01-2017,25-01-2017 തീയ്യതികളില്‍ തലശ്ശേരി നോര്‍ത്ത് ബി ആര്‍ സിയില്‍ 5 പഞ്ചായത്തുകളിലെ 2 വീതം ആര്‍ പി മാരെയും കതിരൂര്‍ പഞ്ചായത്തിലെ അധ്യാപകരെയും ഉള്‍പ്പെടുത്തി പരിശീലനം ആരംഭിച്ചു.22 കുട്ടികള്‍ക്ക് ജില്ലാ ആര്‍ പി മാരായ ശ്രീധരന്‍ മാസ്റ്ററും അനിതകുമാരി ടീച്ചറും ട്രൈ ഔട്ട് ക്ലാസ് നടത്തി.25-01-2017ന് ഈ കുട്ടികളുടെ രക്ഷിതാക്കളെയും പങ്കെടുപ്പിച്ചു.
തുടര്‍ന്ന് രക്ഷിതാക്കളുടെയും അധ്യാപകരുടെയും അഭിപ്രായം അവതരിപ്പിച്ചു.26-01-2017ന് പഞ്ചായത്ത് തല ട്രൈഔട്ടിനുള്ള പ്ലാനിംഗ് നടത്തി.ഇതില്‍ 9 ബാച്ചിലായിട്ടാണ് ട്രൈഔട്ട് നടത്തേണ്ട പ്ലാനിംഗ് നടന്നത്.ജനുവരി 27,28 തീയ്യതികളില്‍ തലശ്ശേരി നോര്‍ത്തിലെ 8 സെന്‍ററുകളില്‍ 2 വീതം ആര്‍ പിമാരെ ഉള്‍പ്പെടുത്തി 9 ബാച്ചുകളിലായി പരിശീലനം നടത്തി.ഇതില്‍ പല സെന്‍ററുകളിലും ബി പി ഒ യും സ്റ്റാഫും മോണിറ്ററിംഗ് നടത്തി.വളരെ നല്ല രീതിയില്‍ ഉദ്ദേശശുദ്ധിയോടെ തന്നെ ട്രൈ ഔട്ട് ക്ലാസ് നടത്തി.കുട്ടികളില്‍ മികവുണ്ടായിട്ടുണ്ടെന്ന് അഭിപ്രായം ലഭിച്ചു.30-01-2017ന് ബി ആര്‍ സിതല അവലോകനം നടത്തി.9 ബാച്ചിലെയും ആര്‍ പിമാര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.തികഞ്ഞ ആത്മാര്‍ത്ഥതയോടെ ക്ലാസുകല്‍ കൈകാര്യം ചെയ്തെന്ന് അധ്യാപകരും ,വളരെ നല്ല ക്ലാസ് ആയിരുന്നെന്നും ,ഇത് നേരത്തെ ലഭിക്കേണ്ടതായിരുന്നു എന്ന് രക്ഷിതാക്കളും അഭിപ്രായപ്പെട്ടു.തുടര്‍ന്ന് 20 മണിക്കൂര്‍ സ്ക്കൂള്‍ തല്ത്തില്‍ നടത്തേണ്ടതിനെപ്പറ്റി ചര്‍ച്ച ചെയ്തു.
Nice
ReplyDelete