ഒന്നാം ക്‌ളാസ് അധ്യാപകർക്കുള്ള "Hello English " പരിശീലനം 05-12-2016 മുതൽ 5 ദിവസം ബി ആർ സി യിൽ വച്ച് നടക്കുന്നു .പിണറായി ,എരഞ്ഞോളി ,കതിരൂർ പഞ്ചായത്തിലെ ഒന്നാം ക്‌ളാസ് അധ്യാപകർ കൃത്യം 9.45നു പരിശീലനത്തിന് പങ്കെടുക്കണമെന്ന് അറിയിക്കുന്നു .
Tuesday, November 29, 2016
Saturday, November 19, 2016
HELLO ENGLISH
"HELLO ENGLISH'' - ഒന്നാം ക്‌ളാസിലെ അധ്യാപകർക്കുള്ള ഇംഗ്ലീഷ് പരിശീലനം ഉടൻ ആരംഭിക്കുന്നു.
Friday, November 18, 2016
സമഗ്ര പ്രധാനാധ്യാപക പരിശീലനം
SCERT യുടെ നേതൃത്വത്തിൽ പ്രധാനാധ്യാപകർക്കുള്ള 5 ദിവസത്തെ പരിശീലന പരിപാടിയുടെ ഉദ്ഘാടനം17-11-2016 ന് കതിരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഷീബ നിർവഹിച്ചു .ഡയറ്റ് ഫാക്കൽറ്റി ശ്രീ സന്തോഷ് കുമാർ കെ കെ ,ക്ലബ് കൺവീനർ ശ്രീ സുരേന്ദ്രൻ ടി കെ (ഹെഡ്മാസ്റ്റർ ,പുല്ല്യോട് വെസ്റ്റ് എൽ പി സ്കൂൾ ),ശ്രീ ഷീജിത് കെ (ഹെഡ്മാസ്റ്റർ ,പൊന്ന്യം സെൻട്രൽ എൽ പി സ്‌കൂൾ ) ,ബി ആർ സി ട്രെയിനർ ശ്രീ സതീശൻ എ വി എന്നിവർ സംസാരിച്ചു.
ഡയറ്റ് ഫാക്കൽറ്റി ശ്രീ സന്തോഷ് കുമാർ കെ കെ ,ബി ആർ സി ട്രെയിനർ ശ്രീ സതീശൻ എ വി എന്നിവർ ക്ലാസുകൾ കൈകാര്യം ചെയ്തു.
Wednesday, November 16, 2016
Monday, November 14, 2016
എച് എം ട്രെയിനിംഗ്
തലശ്ശേരി നോർത്ത് ബി ആർ സി യുടെ നേതൃത്വത്തിൽ 17-11-2016 മുതൽ 23-11-2016 വരെ പ്രധാനാധ്യാപക പരിശീലനം ബി ആർ സി യിൽ വച്ചു നടക്കുന്നതാണ്.ഒക്ടോബർ 31നു എച് എം കോൺഫെറെൻസിൽ വച്ച് എ ഇ ഒ യുടെ നിർദേശ പ്രകാരം തെരെഞ്ഞെടുക്കപ്പെട്ടിട്ടുള്ള 40 അധ്യാപകർ 17ആം തീയ്യതി നടക്കുന്ന പരിശീലന പരിപാടിയിൽ കൃത്യം 9.45നു തന്നെ എത്തിച്ചേരേണ്ടതാണ്.
Wednesday, November 9, 2016
Tuesday, November 8, 2016
Monday, November 7, 2016
ആസൂത്രണയോഗം
സർവ ശിക്ഷ അഭിയാൻ ,കണ്ണൂരിന്റെ നേതൃത്വത്തിൽ ബി ആർ സി കളിലെ സ്റ്റാഫുകൾക്കായി ,എസ് എസ് എ യുടെ ഭാവി പരിപാടികൾ ചർച്ച ചെയ്യുന്നതിനു വേണ്ടി 07-11-2016നു സയൻസ് പാർക്ക് ,കണ്ണൂർ ൽ വച്ച് മീറ്റിംഗ് നടത്തി.മീറ്റിംഗിൽ ബി ആർ സി കളിലെ ബി പി ഒ ,ട്രെയിനേഴ്‌സ് ,കോ -ഓർഡിനേറ്റർസ് ,ഐ ഇ ഡി സി ആർ ടി മാർ എന്നിവർ പങ്കെടുത്തു . മീറ്റിംഗിൽ ബി ആർ സി റിവ്യൂ റിപ്പോർട്ട് ബി പി ഒ മാർ അവതരിപ്പിക്കുകയും എസ് എസ് എ യുടെ വരാനിരിക്കുന്ന പ്രവർത്തനങ്ങളുടെ ആസൂത്രണം നടക്കുകയും ചെയ്തു .
Saturday, November 5, 2016
ക്ലസ്റ്റർ ട്രെയിനിംഗ് - 05-11-2016
സർവ ശിക്ഷ അഭിയാൻ ,തലശ്ശേരി നോർത്ത് ബി ആർ സി യുടെ നേതൃത്വത്തിൽ ക്ലസ്റ്റർ ട്രെയിനിംഗ് 05-11-2016 , ബി ആർ സി ഹാൾ ,ഗവ വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂൾ ,കതിരൂർ ,ഗവ. യു പി സ്‌കൂൾ കതിരൂർ എന്നീ സെന്ററുകളിൽ വച്ച് നടന്നു
കെ പി എസ് ടി എ പോലുള്ള അധ്യാപക സംഘടനകളുടെ ക്ലസ്റ്റർ ബഹിഷ്കരണം ഉണ്ടായിരുന്നതിനാൽ പങ്കെടുത്തവരുടെ എണ്ണത്തിൽ കുറവുണ്ടായിരുന്നെങ്കിലും ട്രെയിനിംഗ് സുഗമമായി നടന്നു.
Thursday, November 3, 2016
ക്ലസ്റ്റർ പരിശീലനം
2016 നവംബര്‍ 5 -)൦ തീയതി നടക്കുന്ന ക്ലസ്റ്റര്‍ ട്രെയിനിങ്ങില്‍ പങ്കെടുക്കുന്ന അധ്യാപകര്‍ താഴെ പറയുന്ന സാമഗ്രികള്‍ നിര്‍ബന്ധമായും കൊണ്ടു വരേണ്ടതാണ്.
* ഒന്നാം പാദവാര്‍ഷിക പരീക്ഷകളുടെ മൂല്യ നിര്‍ണയ വിശകലന റിപ്പോര്‍ട്ട് _
** ഒന്നാം ടേം പരീക്ഷയുടെ ചോദ്യ പേപ്പര്‍ വിശകലനം ചെയ്തു പ്രതീക്ഷിക്കുന്ന പഠന നേട്ടങ്ങള്‍നിര്‍ണ്ണയിക്കുക, ഉത്തരകടലാസുകള്‍ വിശകലനം ചെയ്തു പഠനത്തിലെ കുറവുകള്‍ നിര്‍ണ്ണയിക്കുക, പഠനപിന്നോക്കാവസ്ഥയുടെ കാരണങ്ങളും പരിഹാരങ്ങളും നിര്‍ണ്ണയിക്കുക, പരിഹാരപ്രവര്‍ത്തനങ്ങള്‍ ചിട്ടപ്പെടുത്തുക, പരീക്ഷിച്ചു ഫലപ്രാപ്തി നേടുക ഇവയെല്ലാം അടങ്ങിയ റിപ്പോര്‍ട്ട് .
* മൂല്യ നിര്‍ണയ വിശകലന റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്തു തയ്യാറാക്കുന്നതിനു എസ് ആര്‍ ജി കൂടിയതിന്റെ എസ് ആര്‍ ജി മിനിട്സ് ന്റെ ഫോട്ടോസ്റ്റാറ്റ് കോപ്പി
* ടെക്സ്റ്റ് ബുക്ക് (എല്‍ പി- ഇംഗ്ലീഷ് & മലയാളം , യു പി - അതാതു വിഷയം)
* ടീച്ചേര്‍സ് ടെക്സ്റ്റ്(ടി ബി) (എല്‍ പി- ഇംഗ്ലീഷ് & മലയാളം , യു പി - അതാതു വിഷയം)
* ടീച്ചിംഗ് മാനുവല്‍
Wednesday, November 2, 2016
MANAGEMENT TRAINING FOR HMs
ഹെഡ്മാസ്റ്റർമാർക്കുള്ള 2 ദിവസത്തെ മാനേജ്‌മന്റ് പരിശീലനം -DRG, DIET പാലയാട് വച്ച് ,02-11-2016ന് നടക്കുന്നു
Subscribe to:
Posts (Atom)