Friday, December 30, 2016
Thursday, December 29, 2016
Wednesday, December 28, 2016
Saturday, December 24, 2016
മാതൃക CPTA
തലശ്ശേരി നോർത്ത് ബി ആർ സി പരിധിയിലെ എസ് ആർ ജി കൺവീനർമാരുടെ യോഗം 1.30 PM ന് താഴെ പറയുന്ന ദിവസങ്ങളിൽ ബി ആർ സി യിൽ വച്ച് നടക്കുന്നതാണ്.
2017 ജനുവരി 4 - കതിരൂർ ,എരഞ്ഞോളി പഞ്ചായത്തുകൾ
2017 ജനുവരി 5 - പിണറായി ,വേങ്ങാട് ,മുനിസിപ്പാലിറ്റി പഞ്ചായത്തുകൾ
Monday, December 19, 2016
Sunday, December 18, 2016
Tuesday, December 13, 2016
രണ്ടാം പാദവാര്ഷിക പരീക്ഷ-പൊതു നിര്ദ്ദേശങ്ങള്
1. സംസ്ഥാന തലത്തിൽ നിശ്ചയിച്ചിട്ടുള്ള സമയ വിവര പട്ടിക പ്രകാരമാണ് മൂല്യ നിർണ്ണയ പ്രവർത്തനങ്ങൾ നടത്തേണ്ടത് .പൊതു നിർദേശം ,സമയക്രമം എന്നിവ മുൻകൂട്ടി എസ ആർ ജി യോഗത്തിൽ ചർച്ച ചെയ്‌തു തയ്യാറെടുപ്പു നടത്തണം
2. മൂല്യ നിർണയ പ്രവർത്തനങ്ങൾക്കു ശേഷം എൽ പി ക്ലാസുകളിൽ പഠന പ്രവർത്തനം തുടരേണ്ടതാണ് .
3. ഓരോ ദിവസത്തെയും ചോദ്യ പാക്കെറ്റുകൾ മുൻകൂട്ടി പരിശോധിച്ചു വ്യക്തത വരുത്തണം
4. ചോദ്യ പേപ്പർ ,വിലയിരുത്തൽ,സൂചകങ്ങൾ എന്നിവ അധ്യാപകർ പരിശോധിച്ചു വ്യക്തത വരുത്തണം
5. മൂല്യ നിർണയം ആരംഭിക്കുന്നതിനു മുൻപായി 15 മിനിറ്റ് സമാശ്വാസ സമയം അനുവദിക്കേണ്ടതാണ്
6 . ഒന്ന് മുതൽ നാലു വരെ ക്ലാസുകളിലെ എല്ലാ വിഷയവും അഞ്ചാം ക്ലാസ് ഹിന്ദി വിഷയത്തിനും ഉത്തരമെഴുതാൻ കഴിയും വിധം ബുക്ക് ലെറ്റായും ,യു പി തലത്തിൽ ചോദ്യ പേപ്പറുകളായും ആണ് മൂല്യ നിർണയ പ്രവർത്തനങ്ങൾ തയ്യാറാക്കിയിട്ടുള്ളത് .
7. മൂല്യ നിർണയത്തിന് ശേഷം കുട്ടികളുടെ പഠന നിലവാരം ചർച്ച ചെയ്‌തു ആവശ്യമായ തുടർ പ്രവർത്തനങ്ങൾ നടത്തേണ്ടതാണ്
8. ഓരോ ചോദ്യത്തിനും പോയിന്റുകൾ കണക്കാക്കി ഗ്രേഡുകൾ നൽകണം .എല്ലാ ഉത്തരങ്ങൾക്കും ലഭിക്കുന്ന ഗ്രേഡുകൾ പരിഗണിച്ചു ശതമാന പട്ടിക ഉപയോഗിച്ച് വിഷയത്തിന്റെ ഓവറോൾ ഗ്രേഡ് നൽകാം .
9. പ്രാദേശിക കാരണങ്ങൾ കൊണ്ട് ഒരു വിദ്യാലയത്തിൽ പരീക്ഷ മുടങ്ങുകയാണെങ്കിൽ പുതിയ ചോദ്യ പേപ്പറുകൾ തയ്യാറാക്കി സൗകര്യമായ ദിവസവും സമയവും കണ്ടെത്തി മൂല്യ നിര്ണയം നടത്തേണ്ടതാണ് .ഇതിന്റെ ഉത്തരവാദിത്തം പ്രഥമാധ്യാപകന് ആയിരിക്കും
10. കൂടുതൽ വിദ്യാലയങ്ങൾക്ക് പ്രാദേശികാവധി കൊടുക്കേണ്ടി വന്നാൽ വിദ്യാഭ്യാസ ഉപ ഡയറക്ടറുമായി ബന്ധപ്പെട്ടു ആവശ്യമായ ക്രമീകരണങ്ങൾ നടത്തേണ്ടതാണ്
11 . കുട്ടികൾ ക്രയോണുകൾ കരുതേണ്ട ദിവസങ്ങൾ
ക്ലാസ് 1,2 -എല്ലാ ദിവസവും
ക്ലാസ് 3 -ഗണിതം ,പരിസര പഠനം
ക്ലാസ് 5 - ഹിന്ദി
12 . കലാകായിക പ്രവൃത്തി പരിചയത്തിന്റെ മൂല്യ നിർണയം അതാതു ക്ലാസ് ടീച്ചർമാർ നടത്തേണ്ടതാണ്
Friday, December 9, 2016
Thursday, December 8, 2016
സ്കൂൾ തല തനതു പ്രവർത്തനങ്ങൾ
Urgent-സ്കൂളുകളിൽ നവമ്പർ മാസത്തിൽ തനതു പരിപാടികൾ നടന്നിട്ടുണ്ടെങ്കിൽ (പ്ലാസ്റ്റിക് നിർമാർജനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും ഉൾപ്പെടുത്താം )അവയുടെ റിപ്പോർട്ടും ഫോട്ടോസും എത്രയും പെട്ടെന്ന് ബി ആർ സി യിൽ എത്തിക്കേണ്ടതാണ് .
Wednesday, December 7, 2016
മദ്രസ അധ്യാപക പരിശീലനം
സർവ്വ ശിക്ഷാ അഭിയാൻ കണ്ണൂരിന്റെ നേതൃത്വത്തിൽ മദ്രസ്സ അധ്യാപകർക്കുള്ള രണ്ടു ദിവസത്തെ പരിശീലന പരിപാടി 07-12-2016,08-12-2016 തീയതികളിൽ കണ്ണൂർ നോർത്ത് ബി ആർ സി യിൽ വച്ച് നടക്കുന്നു .തലശ്ശേരി നോർത്ത് ബി ആർ സി യിൽ നിന്നും സതീശൻ എ വി (ട്രെയിനർ ),ശ്രീധരൻ ജെ കെ (സി ആർ സി കോ -ഓർഡിനേറ്റർ ),മുസ്തഫ എ (ഫീൽഡ് ടീച്ചർ ) എന്നിവർ പങ്കെടുക്കുന്നു .
Monday, December 5, 2016
"Hello English" Training
പ്രൈമറി ക്ലാസുകളിൽ ഇംഗ്ലീഷ് ഭാഷാ പഠനം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി ഹലോ ഇംഗ്ലീഷ് പരിശീലന പരിപാടി തലശ്ശേരി നോർത്ത് ബി ആർ സി യിൽ പിണറായി പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഗീതമ്മ പി കെ ഉദ്‌ഘാടനം ചെയ്തു .ചടങ്ങിൽ ബി പി ഒ ശ്രീമതി സുനിത പി ,ശ്രീ ജീവാനന്ദ് ,ശ്രീമതി ഷിംല ,ശ്രീ സതീശൻ എന്നിവർ സംസാരിച്ചു . 43 അധ്യാപകർ പരിശീലനത്തിൽ പങ്കാളികളായി.
Friday, December 2, 2016
ചിറകുള്ള ചങ്ങാതിമാർ
കഴിവുത്സവം 2016
ലോക ഭിന്നശേഷി ദിനാചരണം
ലോക ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി സർവ ശിക്ഷ അഭിയാൻ ,തലശ്ശേരി നോർത്ത് ബി ആർ സി യുടെ ആഭിമുഖ്യത്തിൽ "ചിറകുള്ള ചങ്ങാതിമാർ ",കഴിവുത്സവം 2016 ഡിസംബർ 2,3 ദിവസങ്ങളിലായി സംഘടിപ്പിച്ചു .
കതിരൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി എം ഷീബയുടെ അധ്യക്ഷതയിൽ ചിത്രകാരൻ ശിവകൃഷ്ണൻ മാസ്റ്റർ ഡിസംബർ 2ന് ചിത്രം വരച്ചു ഉദ്‌ഘാടനം ചെയ്തു .പഞ്ചായത്ത് അംഗങ്ങളായ ,ലെഹിജ ,സംഗീത ,രാഘവൻ എന്നിവർ ആശംസകൾ അർപ്പിച്ചു .ബി പി ഒ ശ്രീമതി സുനിത സ്വാഗതവും ,ട്രെയിനർ ശശിധരൻ നന്ദിയും പറഞ്ഞു.തുടർന്ന് സമൂഹ ചിത്രരചനയും ഭിന്നശേഷിയുള്ള കുട്ടികളുടെ കായികമേളയും നടന്നു.94 പേർ പരിപാടിയിൽ പങ്കെടുത്തു.
ഡിസംബർ 3- ലോക ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി സർവ്വ ശിക്ഷ അഭിയാൻ തലശ്ശേരി നോർത്ത് ബി ആർ സി യുടെ നേതൃത്വത്തിൽ കതിരൂർ ഗവ .വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ വച്ച് വിവിധ കലാപരിപാടികൾ അരങ്ങേറി .കതിരൂർ ഗ്രാമ പഞ്ചായത്ത് മെമ്പർ ശ്രീമതി സംഗീത അവരുടെ ശ്രുതിമധുരമായ ഗാനാലാപനത്തോടെ ഉദ്‌ഘാടനം നിർവഹിച്ച ചടങ്ങിൽ ബി പി ഒ ശ്രീമതി സുനിത പി അധ്യക്ഷം വഹിച്ചു സംസാരിച്ചു .പരിപാടികളുടെ നേതൃത്വം റിസോഴ്സ് ടീച്ചർമാരായ ശ്രീമതി ജയ ,ശ്രീമതി ശോഭ എന്നിവർ ഏറ്റെടുത്തു നിർവഹിച്ചു .തുടർന്ന് ഭിന്ന ശേഷിയുള്ള കുട്ടികളുടെ നയനമനോഹരങ്ങളായ വിവിധ കലാപരിപാടികൾ അരങ്ങേറി.110 പേർ പരിപാടിയിൽ പങ്കെടുത്തു .
Thursday, December 1, 2016
ആസൂത്രണ യോഗം
സർവ ശിക്ഷ അഭിയാൻ തലശ്ശേരി നോർത്ത് ബി ആർ സി യുടെ നേതൃത്വത്തിൽ നടത്തുന്ന ഡിസംബർ 3 -ലോക ഭിന്നശേഷിദിനവുമായി ബന്ധപ്പെട്ട് ആസൂത്രണ യോഗം 27 -11 -2016 നു ബി ആർ സി യിൽ വച്ച് നടന്നു. യോഗത്തിൽ ബഹുമാനപ്പെട്ട പഞ്ചായത്ത് മെമ്പർ ശ്രീമതി സംഗീത ,എരഞ്ഞോളി വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ സനീഷ് ,ബി പി ഒ ശ്രീമതി സുനിത പി, ബി ആർ സിയിലെ മറ്റു സ്റ്റാഫുകൾ എന്നിവർ പങ്കെടുത്തു.ഡിസംബർ 2,3,5 തീയ്യതികളിലായി നടക്കുന്ന ലോക ഭിന്നശേഷിദിനം എങ്ങനെ ഭംഗിയായി നടത്തുമെന്നതിൻറെ രൂപരേഖ യോഗത്തിൽ ഉണ്ടായി.
Tuesday, November 29, 2016
HELLO ENGLISH
ഒന്നാം ക്‌ളാസ് അധ്യാപകർക്കുള്ള "Hello English " പരിശീലനം 05-12-2016 മുതൽ 5 ദിവസം ബി ആർ സി യിൽ വച്ച് നടക്കുന്നു .പിണറായി ,എരഞ്ഞോളി ,കതിരൂർ പഞ്ചായത്തിലെ ഒന്നാം ക്‌ളാസ് അധ്യാപകർ കൃത്യം 9.45നു പരിശീലനത്തിന് പങ്കെടുക്കണമെന്ന് അറിയിക്കുന്നു .
Saturday, November 19, 2016
HELLO ENGLISH
"HELLO ENGLISH'' - ഒന്നാം ക്‌ളാസിലെ അധ്യാപകർക്കുള്ള ഇംഗ്ലീഷ് പരിശീലനം ഉടൻ ആരംഭിക്കുന്നു.
Friday, November 18, 2016
സമഗ്ര പ്രധാനാധ്യാപക പരിശീലനം
SCERT യുടെ നേതൃത്വത്തിൽ പ്രധാനാധ്യാപകർക്കുള്ള 5 ദിവസത്തെ പരിശീലന പരിപാടിയുടെ ഉദ്ഘാടനം17-11-2016 ന് കതിരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഷീബ നിർവഹിച്ചു .ഡയറ്റ് ഫാക്കൽറ്റി ശ്രീ സന്തോഷ് കുമാർ കെ കെ ,ക്ലബ് കൺവീനർ ശ്രീ സുരേന്ദ്രൻ ടി കെ (ഹെഡ്മാസ്റ്റർ ,പുല്ല്യോട് വെസ്റ്റ് എൽ പി സ്കൂൾ ),ശ്രീ ഷീജിത് കെ (ഹെഡ്മാസ്റ്റർ ,പൊന്ന്യം സെൻട്രൽ എൽ പി സ്‌കൂൾ ) ,ബി ആർ സി ട്രെയിനർ ശ്രീ സതീശൻ എ വി എന്നിവർ സംസാരിച്ചു.
ഡയറ്റ് ഫാക്കൽറ്റി ശ്രീ സന്തോഷ് കുമാർ കെ കെ ,ബി ആർ സി ട്രെയിനർ ശ്രീ സതീശൻ എ വി എന്നിവർ ക്ലാസുകൾ കൈകാര്യം ചെയ്തു.
Wednesday, November 16, 2016
Monday, November 14, 2016
എച് എം ട്രെയിനിംഗ്
തലശ്ശേരി നോർത്ത് ബി ആർ സി യുടെ നേതൃത്വത്തിൽ 17-11-2016 മുതൽ 23-11-2016 വരെ പ്രധാനാധ്യാപക പരിശീലനം ബി ആർ സി യിൽ വച്ചു നടക്കുന്നതാണ്.ഒക്ടോബർ 31നു എച് എം കോൺഫെറെൻസിൽ വച്ച് എ ഇ ഒ യുടെ നിർദേശ പ്രകാരം തെരെഞ്ഞെടുക്കപ്പെട്ടിട്ടുള്ള 40 അധ്യാപകർ 17ആം തീയ്യതി നടക്കുന്ന പരിശീലന പരിപാടിയിൽ കൃത്യം 9.45നു തന്നെ എത്തിച്ചേരേണ്ടതാണ്.
Wednesday, November 9, 2016
Tuesday, November 8, 2016
Monday, November 7, 2016
ആസൂത്രണയോഗം
സർവ ശിക്ഷ അഭിയാൻ ,കണ്ണൂരിന്റെ നേതൃത്വത്തിൽ ബി ആർ സി കളിലെ സ്റ്റാഫുകൾക്കായി ,എസ് എസ് എ യുടെ ഭാവി പരിപാടികൾ ചർച്ച ചെയ്യുന്നതിനു വേണ്ടി 07-11-2016നു സയൻസ് പാർക്ക് ,കണ്ണൂർ ൽ വച്ച് മീറ്റിംഗ് നടത്തി.മീറ്റിംഗിൽ ബി ആർ സി കളിലെ ബി പി ഒ ,ട്രെയിനേഴ്‌സ് ,കോ -ഓർഡിനേറ്റർസ് ,ഐ ഇ ഡി സി ആർ ടി മാർ എന്നിവർ പങ്കെടുത്തു . മീറ്റിംഗിൽ ബി ആർ സി റിവ്യൂ റിപ്പോർട്ട് ബി പി ഒ മാർ അവതരിപ്പിക്കുകയും എസ് എസ് എ യുടെ വരാനിരിക്കുന്ന പ്രവർത്തനങ്ങളുടെ ആസൂത്രണം നടക്കുകയും ചെയ്തു .
Saturday, November 5, 2016
ക്ലസ്റ്റർ ട്രെയിനിംഗ് - 05-11-2016
സർവ ശിക്ഷ അഭിയാൻ ,തലശ്ശേരി നോർത്ത് ബി ആർ സി യുടെ നേതൃത്വത്തിൽ ക്ലസ്റ്റർ ട്രെയിനിംഗ് 05-11-2016 , ബി ആർ സി ഹാൾ ,ഗവ വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂൾ ,കതിരൂർ ,ഗവ. യു പി സ്‌കൂൾ കതിരൂർ എന്നീ സെന്ററുകളിൽ വച്ച് നടന്നു
കെ പി എസ് ടി എ പോലുള്ള അധ്യാപക സംഘടനകളുടെ ക്ലസ്റ്റർ ബഹിഷ്കരണം ഉണ്ടായിരുന്നതിനാൽ പങ്കെടുത്തവരുടെ എണ്ണത്തിൽ കുറവുണ്ടായിരുന്നെങ്കിലും ട്രെയിനിംഗ് സുഗമമായി നടന്നു.
Thursday, November 3, 2016
ക്ലസ്റ്റർ പരിശീലനം
2016 നവംബര്‍ 5 -)൦ തീയതി നടക്കുന്ന ക്ലസ്റ്റര്‍ ട്രെയിനിങ്ങില്‍ പങ്കെടുക്കുന്ന അധ്യാപകര്‍ താഴെ പറയുന്ന സാമഗ്രികള്‍ നിര്‍ബന്ധമായും കൊണ്ടു വരേണ്ടതാണ്.
* ഒന്നാം പാദവാര്‍ഷിക പരീക്ഷകളുടെ മൂല്യ നിര്‍ണയ വിശകലന റിപ്പോര്‍ട്ട് _
** ഒന്നാം ടേം പരീക്ഷയുടെ ചോദ്യ പേപ്പര്‍ വിശകലനം ചെയ്തു പ്രതീക്ഷിക്കുന്ന പഠന നേട്ടങ്ങള്‍നിര്‍ണ്ണയിക്കുക, ഉത്തരകടലാസുകള്‍ വിശകലനം ചെയ്തു പഠനത്തിലെ കുറവുകള്‍ നിര്‍ണ്ണയിക്കുക, പഠനപിന്നോക്കാവസ്ഥയുടെ കാരണങ്ങളും പരിഹാരങ്ങളും നിര്‍ണ്ണയിക്കുക, പരിഹാരപ്രവര്‍ത്തനങ്ങള്‍ ചിട്ടപ്പെടുത്തുക, പരീക്ഷിച്ചു ഫലപ്രാപ്തി നേടുക ഇവയെല്ലാം അടങ്ങിയ റിപ്പോര്‍ട്ട് .
* മൂല്യ നിര്‍ണയ വിശകലന റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്തു തയ്യാറാക്കുന്നതിനു എസ് ആര്‍ ജി കൂടിയതിന്റെ എസ് ആര്‍ ജി മിനിട്സ് ന്റെ ഫോട്ടോസ്റ്റാറ്റ് കോപ്പി
* ടെക്സ്റ്റ് ബുക്ക് (എല്‍ പി- ഇംഗ്ലീഷ് & മലയാളം , യു പി - അതാതു വിഷയം)
* ടീച്ചേര്‍സ് ടെക്സ്റ്റ്(ടി ബി) (എല്‍ പി- ഇംഗ്ലീഷ് & മലയാളം , യു പി - അതാതു വിഷയം)
* ടീച്ചിംഗ് മാനുവല്‍
Wednesday, November 2, 2016
MANAGEMENT TRAINING FOR HMs
ഹെഡ്മാസ്റ്റർമാർക്കുള്ള 2 ദിവസത്തെ മാനേജ്‌മന്റ് പരിശീലനം -DRG, DIET പാലയാട് വച്ച് ,02-11-2016ന് നടക്കുന്നു
Monday, October 31, 2016
പ്രഥമദ്ധ്യാപകർക്കുള്ള മീറ്റിംഗ്
Saturday, October 29, 2016
Thursday, October 27, 2016
ക്ലസ്റ്റർ -ബി ആർ സി പ്ലാനിങ്
ബി ആർ സി ലെവൽ ക്ലസ്റ്റർ പ്ലാനിങ് തലശ്ശേരി നോർത്ത് ബി ആർ സി യിൽ വച്ച് 27-10-2016 നു നടന്നു .
Wednesday, October 26, 2016
വിദ്യാരംഗം
വിദ്യാരംഗം ക്ലബ് കോ ഓർഡിനേറ്റർമാരുടെ യോഗം 25-10-2016ന് തലശ്ശേരി നോർത്ത് ബി ആർ സി ഹാളിൽ വച്ചു നടന്നു .വിദ്യാരംഗം കലാസാഹിത്യ വേദി ഈ വർഷം നടത്തേണ്ട ക്ലാസ് ,സ്‌കൂൾ ,സബ് ജില്ലാതല ശില്പശാലകളെക്കുറിച്ചു കതിരൂർ ഈസ്റ്റ് എൽ പി സ്‌കൂൾ അദ്ധ്യാപകൻ ശ്രീ സുരേഷ് മാസ്റ്റർ ,ബി ആർ സി ട്രെയിനർ ശ്രീ സതീശൻ മാസ്റ്റർ എന്നിവർ വിശദീകരിച്ചു .നവമ്പർ 10ന് മുൻപ് ക്ലാസ് സ്‌കൂൾ തല ശില്പശാലകൾ ഭംഗിയായി നടത്താൻ തീരുമാനമായി .യോഗത്തിൽ തലശ്ശേരി നോർത്ത് എ ഇ ഒ നിർമല ടീച്ചർ ,ബി പി ഒ ശ്രീമതി സുനിത ടീച്ചർ എന്നിവർ സന്നിഹിതരായിരുന്നു .54 അധ്യാപകർ യോഗത്തിൽ പങ്കെടുക്കുകയും ക്‌ളാസ് ,സ്‌കൂൾ തല മൊഡ്യൂളുകളെപ്പറ്റി ചർച്ച ചെയ്യുകയും ചെയ്തു .
Subscribe to:
Posts (Atom)