തലശ്ശേരി നോര്‍ത്ത് ബി ആര്‍ സിയുടെ ആഭിമുഖ്യത്തില്‍ പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്ന പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്കുള്ള 2016-17 വര്‍ഷത്തെ ട്രാന്‍സ്പോര്‍ട്ട് എസ്കോര്‍ട്ട് അലവന്‍സ് വിതരണം 21-10-2016 വെള്ളിയാഴ്ച ബി ആര്‍ സി ഹാളില്‍ വച്ച് നടന്നു.രാവിലെ 11 മണിക്ക് ബി ആര്‍ സി ഹാളില്‍ വച്ചു നടന്ന ചടങ്ങില്‍ ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ ശ്രീമതി സുനിത ടീച്ചര്‍ സ്വാഗതഭാഷണം നടത്തി.തലശ്ശേരി നോര്‍ത്ത് ഉപജില്ലാ ഓഫീസര്‍ ശ്രീമതി നിര്‍മ്മലാദേവി ടീച്ചറുടെ അധ്യക്ഷതയില്‍ കതിരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഷീബ .ബി ആര്‍ സി ട്രെയിനര്‍ ശ്രീ എ വി സതീശന്‍ മാസ്റ്റര്‍,സി ആര്‍ സി കോ-ഓര്‍ഡിനേറ്റര്‍ ശ്രീമതി ഷജില ടീച്ചര്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു.റിസോഴ്സ് ടീച്ചര്‍ ശോഭ നന്ദി പ്രകാശിപ്പിച്ചു.
പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്നതിന്‍റെ ഭാഗമായി കുട്ടികള്‍ക്കുണ്ടാകുന്ന പുരോഗതിയെക്കുറിച്ചും എസ് എസ് എ അവര്‍ക്കു വേണ്ടി നല്‍കുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ചും സ്വാഗതഭാഷണത്തില്‍ ബി പി ഒ വിശദീകരിച്ചു.16 കുട്ടികള്‍ക്ക് ട്രാന്‍സ്പോര്‍ട്ട് അലവന്‍ലസ് 25 കുട്ടികള്‍ക്ക് എസ്കോര്‍ട്ട് അലവന്‍സ് എന്നിവയുടെ വിതരണം പഞ്ചായത്ത് പ്രസിഡണ്ട്,എ ഇ ഒ,ബി പി ഒ എന്നിവര്‍ നിര്‍വ്വഹിച്ചു.
ശേഷം കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ലഘുഭക്ഷണം നല്‍കിക്കൊണ്ട് ചടങ്ങ് അവസാനിച്ചു.ചടങ്ങിന് ശേഷം കുട്ടികള്‍ക്ക് ബി ആര്‍ സി ഹാളില്‍ വച്ച് ഫിസിയോതെറാപ്പി നടന്നു.8 കുട്ടികള്‍ ഇതില്‍ പങ്കെടുത്തു.തെറാപ്പിസ്റ്റ് മഹിന തെറാപ്പിക്ക് നേതൃത്വം നല്‍കി.
No comments:
Post a Comment
If yoy have any doubts, Please let me know